Connect with us

Kozhikode

ജയചന്ദ്രന്‍ അനുസ്മരണവും മുകവൂര്‍ വേണു സ്മാരക സമ്മാനദാനവും

എഴുത്തുകാരന്‍ പ്രവീണ്‍ ചന്ദ്രന്‍ ഉദ്ഘാടനവും മുഖ്യ പ്രഭാഷണവും നിര്‍വഹിച്ചു.

Published

|

Last Updated

കുണ്ടൂപറമ്പ് | യൂനിയന്‍ വായനശാലയില്‍ ജയചന്ദ്രന്‍ അനുസ്മരണവും മുകവൂര്‍ വേണു സ്മാരക സമ്മാനദാനവും ബാലകലോത്സവത്തില്‍ ഓവറോള്‍ ചാമ്പ്യന്മാരായ വായനശാല ബാലവേദി കുട്ടികളെ ആദരിക്കല്‍ ചടങ്ങും നടന്നു. എഴുത്തുകാരന്‍ പ്രവീണ്‍ ചന്ദ്രന്‍ ഉദ്ഘാടനവും മുഖ്യ പ്രഭാഷണവും നിര്‍വഹിച്ചു.

ലൈബ്രറി കൗണ്‍സില്‍ താലൂക്ക് സെക്രട്ടറി സമ്മാനങ്ങള്‍ വിതരണം ചെയ്തു. ലൈബ്രേറിയന്‍ പ്രീതിയെ പൊന്നാട അണിയിച്ച് ആദരിച്ചു. വായനശാല പ്രസിഡന്റ് എം സി സുദേഷ്‌കുമാര്‍ അധ്യക്ഷത വഹിച്ചു.

എന്‍ പി മനോജ്കുമാര്‍ ആശംസകളര്‍പ്പിച്ചു. വായനശാല സെക്രട്ടറി ടി പ്രകാശന്‍ സ്വാഗതവും എക്‌സിക്യൂട്ടീവ് അംഗം സത്യന്‍ കുറ്റിക്കാട്ടില്‍ നന്ദിയും പറഞ്ഞു. പ്രാദേശിക ഗായകരുടെ ഗാനമേളയും ഉണ്ടായിരുന്നു.

 

Latest