Kerala
ആത്മകഥാ വിവാദം കത്തുന്നതിനു പിന്നാലെ ജയരാജന്‍ പാലക്കാട്ടേക്ക്; എല്‍ ഡി എഫ് പ്രചാരണത്തില്‍ പങ്കെടുക്കും
സി പി എം നിര്‍ദേശപ്രകാരമാണ് ഇ പി എത്തുന്നതെന്നാണ് വിവരം.

തിരുവനന്തപുരം | എല്‍ ഡി എഫിനെ പ്രതിസന്ധിയിലാക്കിയ ആത്മകഥാ വിവാദത്തിനു പിന്നാലെ ഇ പി ജയരാജന്‍ നാളെ പാലക്കാട്ടെത്തുന്നു. ഇടത് മുന്നണി പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന പി സരിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് ജയരാജന്‍ എത്തുന്നത്.
സി പി എം നിര്‍ദേശപ്രകാരമാണ് ഇ പി എത്തുന്നതെന്നാണ് വിവരം. വൈകിട്ട് അഞ്ചിന് മുന്‍സിപ്പല്‍ ബസ് സ്റ്റാന്‍ഡില്‍ നടക്കുന്ന പൊതുയോഗത്തില്‍ ഇ പി പ്രസംഗിക്കും.
ആത്മകഥാ വിവാദത്തില്‍ ജയരാജന്‍ ഡി ജി പിക്ക് പരാതി നല്‍കിയിരുന്നു. ആത്മകഥയുടെ മറവില്‍ വ്യാജ രേഖയുണ്ടാക്കി തെറ്റായ പ്രചാരണം നടത്തിയെന്നാണ് പരാതി. ആത്മകഥ ഇതുവരെ എഴുതി കഴിയുകയോ പ്രസിദ്ധീകരിക്കാന്‍ ആരെയും ചുമതലപ്പെടുത്തുകയോ ചെയ്തിട്ടില്ല. തിരഞ്ഞെടുപ്പ് ദിവസം വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതില്‍ ഗൂഢാലോചനയുണ്ടെന്നും പരാതിയില്‍ പറയുന്നു.