Connect with us

Kerala

ജെ സി ഡാനിയേൽ പുരസ്കാരം സംവിധായകന്‍ കെ പി കുമാരന്

മലയാള ചലച്ചിത്ര രംഗത്തെ ആയുഷ്കാല സംഭാവനക്കാണ് പുരസ്കാരം.

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാന ഗവൺമെന്റിന്റെ പരമോന്നത ചലച്ചിത്ര പുരസ്കാരമായ ജെ സി ഡാനിയേൽ പുരസ്കാരം സംവിധായകന്‍ കെ.പി കുമാരന്. മലയാള ചലച്ചിത്ര രംഗത്തെ ആയുഷ്കാല സംഭാവനക്കാണ് പുരസ്കാരം. അഞ്ചു ലക്ഷം രൂപയും ശില്പവുമടങ്ങുന്ന പുരസ്കാരം അടുത്തമാസം മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിക്കും.

1936-ൽ തലശ്ശേരിയിലാണ് കെ പി കുമാരന്റെ ജനനം. അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത സ്വയംവരത്തിന്റെ തിരക്കഥാകൃത്ത് അദ്ദേഹമാണ്. കുമാരന്റെ ആദ്യ സംവിധാന സംരംഭം അതിഥി ആയിരുന്നു. അതിഥി , തോറ്റം, രുക്മിണി, നേരം പുലരുമ്പോൾ, ആദിപാപം, കാട്ടിലെപാട്ട്, തേൻതുളളി, ആകാശഗോപുരം എന്നിവ പ്രധാന ചിത്രങ്ങൾ.

നാഷണൽ ഫിലിം അവാർഡ്, സ്പെഷ്യൽ ജുറി പ്രൈസ് എന്നിവ ലഭിച്ചിട്ടുണ്ട്.

Latest