Connect with us

jcb prize 2021

ജെ സി ബി സാഹിത്യ പുരസ്‌കാരം എം മുകുന്ദന്

ജെ സി ബി ലിറ്ററേച്ചര്‍ ഫൗണ്ടേഷനാണ് അവാര്‍ഡ് ഏര്‍പ്പെടുത്തിയിരിക്കുന്നത്

Published

|

Last Updated

ന്യൂഡല്‍ഹി | ഇന്ത്യയിലെ ഏറ്റവും വലിയ സാഹിത്യ പുരസ്‌കാരങ്ങളിലൊന്നായ ജെ സി ബി സാഹിത്യ പുരസ്‌കാരം എം മുകുന്ദന്. മുകുന്ദന്റെ ഡല്‍ഹി ഗാഥകള്‍ എന്ന പുസ്തകത്തിന്റെ ഇംഗ്ലീഷ് പരിഭാഷക്കാണ് പുരസ്‌കാരം. 25 ലക്ഷം രൂപയാണ് പുരസ്‌കാരത്തുക. ഫാത്വിമ ഇ വിയും നന്ദകുമാര്‍ കെയും ചേര്‍ന്ന് പരിഭാഷപ്പെടുത്തിയ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത് വെസ്റ്റ്‌ലാന്‍ഡ് ബുക്ക്‌സ് ആണ്.

ഇന്ത്യയില്‍ സാഹിത്യ വിഭാഗത്തില്‍ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയുള്ള അവാര്‍ഡാണ് ജെ സി ബി പുരസ്‌കാരം. ജെ സി ബി ലിറ്ററേച്ചര്‍ ഫൗണ്ടേഷനാണ് അവാര്‍ഡ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഇത് മൂന്നാം തവണയാണ് ഈ അവാര്‍ഡ് മലയാള എഴുത്തികാരന്റെ പുസ്തകത്തിന് ലഭിക്കുന്നത്. 2018 ലെ പ്രഥമ ജെ സി ബി പുരസ്‌കാരം ബെന്യാമിന്റെ മുല്ലപ്പൂ നിറമുള്ള പകലുകല്‍ എന്ന കൃതിയുടെ പരിഭാഷക്കായിരുന്നു. 2020 ല്‍ എസ് ഹരീഷിന്റെ മീശയുടെ പരഭാഷയും അവാര്‍ഡിന് അര്‍ഹമായി. ഈ വര്‍ഷത്തെ അവാര്‍ഡിനുള്ള അവസാന പട്ടികയില്‍ മറ്റൊരു മലയാളി എഴുത്തുകാരന്‍ വി ജെ ജയിംസിന്റെ ആന്റി ക്ലോക്കും ഇടം പിടിച്ചിട്ടുണ്ടായിരുന്നു.

Latest