Connect with us

National

ജെഡിയു നേതാവ് കൈലാഷ് മഹ്തോയെ വെടിവെച്ചു കൊന്നു

ബിഹാറിലെ കതിഹാറിലെ ബരാരി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഇന്നലെ വൈകിട്ടാണ് സംഭവം

Published

|

Last Updated

പാട്‌ന|മുതിര്‍ന്ന ജെഡിയു നേതാവ് കൈലാഷ് മഹ്തോയെ ബൈക്കിലെത്തിയ അജ്ഞാതര്‍ വെടിവച്ചു കൊന്നു. ബിഹാറിലെ കതിഹാറിലെ ബരാരി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഇന്നലെ വൈകിട്ടാണ് സംഭവം. ജെഡിയു നേതാവിന്റെ വീടിന് സമീപമാണ് വെടിവെയ്പ്പുണ്ടായത്. അദ്ദേഹത്തിന്റെ വയറ്റിലും തലയിലും നിരവധി തവണ വെടിയേറ്റു.

ഭൂമിയെച്ചൊല്ലിയുള്ള വ്യക്തി വൈരാഗ്യത്തെ തുടര്‍ന്നാണ് നേതാവിനെ വെടിവെച്ച് കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക നിഗമനം. മരണപ്പെട്ട നേതാവ് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഭരണകൂടത്തോട് സുരക്ഷ തനിക്ക് സുരക്ഷവേണമെന്ന് ആവശ്യപ്പെട്ടിരുന്നു. കൊലപാതകത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പ്രതികളെ ഉടന്‍ പിടികൂടുമെന്നും പോലീസ് വ്യക്തമാക്കി.