Connect with us

jds kerala

ജെ ഡി എസ് കേരളത്തില്‍ ഒറ്റക്കു നില്‍ക്കും; സി കെ നാണുവുമായും ബന്ധമില്ല

മറ്റു ജനതാ പാര്‍ട്ടികളുമായി ലയിക്കുന്നതുസംബന്ധിച്ചു കേരള ഘടകം പരിഗണിക്കുന്നുണ്ട്

Published

|

Last Updated

തിരുവനന്തപുരം | ദെവഗൗഡ ബി ജെ പി സഖ്യത്തില്‍ ചേര്‍ന്ന പശ്ചാത്തലത്തില്‍, കേരളത്തില്‍ ഒറ്റക്ക് നില്‍ക്കാന്‍ കേരള ജെ ഡി എസിന്റെ തീരുമാനം. ദേവഗൗഡ വിഭാഗവുമായി ബന്ധം വിച്ഛേദിക്കാന്‍ മാത്യു ടി തോമസിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.
സി കെ നാണു രൂപപ്പെടുത്തിയ ജെ ഡി എസ് നേതൃത്വവുമായി ഒരു സഹകരണവും വേണ്ടെന്നും തീരുമാനിച്ചു. മറ്റു ജനതാ പാര്‍ട്ടികളുമായി ലയിക്കുന്നതുസംബന്ധിച്ചു കേരള ഘടകം പരിഗണിക്കുന്നുണ്ട്.

ജെ ഡി എസ് വിട്ടു കേരളത്തില്‍ സ്വതന്ത്രമായി നില്‍ക്കുന്നതിന്റെ സാങ്കേതികത്വങ്ങള്‍ പരിശോധിച്ചാണു തീരുമാനമെടുത്തത്. ബി ജെ പി ബന്ധമുള്ള ജെ ഡി എസുമായി ബന്ധം തുടര്‍ന്നുകൊണ്ട് കേരളത്തില്‍ ഇടതുമുന്നണിയില്‍ തുടരുന്നത് അധാര്‍മികമാണെന്നു പാര്‍ട്ടിയില്‍ ചര്‍ച്ച ഉയര്‍ന്നിരുന്നു.

ജെ ഡി എസില്‍ നിന്നുനേരത്തെ പിളര്‍ന്നുപോയ എം പി വീരേന്ദ്രകുമാര്‍ പക്ഷം ഒടുവില്‍ ആര്‍ ജെ ഡിയില്‍ ചേര്‍ന്നു ദേശീയ കക്ഷിയെന്ന പ്രതിച്ഛായ നിലനിര്‍ത്തി എല്‍ ഡി എഫില്‍ തുടരുന്നുണ്ട്. കേരളത്തില്‍ ജനതാ വിഭാഗങ്ങളെ എല്ലാം ഒരു കുടക്കീഴില്‍ കൊണ്ടുവരാനുള്ള ശ്രമം ഇതിനിടയിലും നടക്കുന്നുണ്ട്.

 

 

Latest