Connect with us

National

മണിപ്പൂരില്‍ ബി ജെ പി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച് ജെ ഡി യു

കേന്ദ്രം ഭരിക്കുന്ന എന്‍ ഡി എ സഖ്യത്തിലും ബിഹാര്‍ സര്‍ക്കാരിലും പ്രധാന സഖ്യകക്ഷിയായതിനാല്‍ ജെ ഡി യുവിന്റെ പിന്മാറ്റം ബി ജെ പിക്കുളള മുന്നറിയിപ്പാണ്.

Published

|

Last Updated

ന്യൂഡല്‍ഹി | മണിപ്പൂരില്‍ ബി ജെ പി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച് സഖ്യകക്ഷിയായ ജനതാദള്‍ (യു). എന്‍ ബിരേന്‍ സിംഗിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിനുള്ള പിന്തുണയാണ് പിന്‍വലിച്ചത്.

നിതീഷ് കുമാര്‍ അധ്യക്ഷനായ ജെ ഡി യുവിന് മണിപ്പൂര്‍ നിയമസഭയില്‍ ഒരംഗം മാത്രമാണ് ഉള്ളത്. അതിനാല്‍ത്തന്നെ പാര്‍ട്ടി നടപടി സര്‍ക്കാരിന് വലിയ തിരിച്ചടിയാകില്ല. എന്നാല്‍, കേന്ദ്രം ഭരിക്കുന്ന എന്‍ ഡി എ സഖ്യത്തിലും ബിഹാര്‍ സര്‍ക്കാരിലും പ്രധാന സഖ്യകക്ഷിയായതിനാല്‍ ജെ ഡി യുവിന്റെ പിന്മാറ്റം ബി ജെ പിക്കുളള മുന്നറിയിപ്പാണ്.

കോണ്‍റാഡ് സഗ്മയുടെ നേതൃത്വത്തിലുള്ള നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിയും നേരത്തെ മണിപ്പൂര്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചിരുന്നു.

2022ലെ മണിപ്പൂര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജെ ഡി യു ആറ് സീറ്റിലാണ് വിജയിച്ചത്. എന്നാല്‍, തിരഞ്ഞെടുപ്പ് നടന്ന് മാസങ്ങള്‍ പിന്നിട്ടതോടെ പാര്‍ട്ടിയുടെ അഞ്ച് എം എല്‍ എമാര്‍ ബി ജെ പിയിലേക്ക് ചേക്കേറി. 60 അംഗ മണിപ്പൂര്‍ നിയമസഭയില്‍ നിലവില്‍ 37 എം എല്‍ എമാരാണ് ബി ജെ പിക്കുളളത്. അഞ്ച് എം എല്‍ മാരുള്ള നാഗാ പീപ്പിള്‍സ് ഫ്രണ്ടും മൂന്ന് സ്വതന്ത്രരും സര്‍ക്കാരിന് പിന്തുണ നല്‍കുന്നുണ്ട്.

 

Latest