Connect with us

ICF

ജിദ്ദാ ഐ സി എഫ് യാത്രയയപ്പ് നല്‍കി

ജിദ്ദ മര്‍ഹബയില്‍ നടന്ന യാത്രയയപ്പ്‌ സംഗമം മക്ക പ്രൊവിന്‍സ് പ്രസിഡന്റ് ശാഫി മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു.

Published

|

Last Updated

ജിദ്ദ | പ്രവാസജീവിതം മതിയാക്കി നാട്ടില്‍ പോകുന്ന ഐ സി എഫ് പ്രവര്‍ത്തകരായ മൊയ്ദീന്‍ ഹാജി, അബ്ദുല്‍ ഖാദിര്‍ മാനുപ്പ എന്നിവര്‍ക്ക്‌ ഐ സി എഫ് ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി. 38 വര്‍ഷമായി പ്രവാസ ജീവിതം നയിക്കുന്ന ടിഎം മൊയ്ദീന്‍ ഹാജി തൃപ്പനച്ചി സ്ഥാപകകാലം മുതല്‍ പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനരംഗത്ത്‌ സജീവമായിരുന്നു. ഐ സി എഫ്‌ റുവൈസ് യൂനിറ്റ് ട്രഷററായിരുന്നു. രണ്ട് പതിറ്റാണ്ടിലേറെയായി പ്രവാസ ജീവിതം നയിക്കുന്ന അബ്ദുല്‍ ഖാദര്‍ കരുവാരക്കുണ്ട്‌ ജിദ്ദ സെന്‍ട്രല്‍ എക്‌സിക്യൂട്ടീവ്‌ മെമ്പര്‍ ആണ്.

ഐ സി എഫ്‌ സ്വഫ്‌വ വളണ്ടിയര്‍ ക്യാപ്റ്റന്‍, ഇ ആര്‍ ടി അംഗം എന്നീനിലയിലും അദ്ദേഹം സാമൂഹികസേവന രംഗത്ത്‌ നിറഞ്ഞുനിന്നിരുന്നു. ജിദ്ദ മര്‍ഹബയില്‍ നടന്ന യാത്രയയപ്പ്‌ സംഗമം മക്ക പ്രൊവിന്‍സ് പ്രസിഡന്റ് ശാഫി മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. ഐ സി എഫ് ജിദ്ദ പ്രസിഡന്റ് ഹസ്സന്‍ സഖാഫി ആധ്യക്ഷം വഹിച്ചു.

മുജീബ് ആര്‍ നഗര്‍, സയ്യിദ്‌ സൈനുല്‍ ആബിദ് തങ്ങള്‍, മുഹമ്മദ് സഖാഫി ഉഗ്രപുരം, മൊയ്ദീന്‍കുട്ടി സഖാഫി, മുഹമ്മദ് അന്‍വരി കൊമ്പം, അബ്ദുല്‍ നാസര്‍ അന്‍വരി, കലാം അഹ്‌സനി, മുഹ്‌സിന്‍ സഖാഫി, അബ്ദുർറഹീം വണ്ടൂര്‍, ബശീര്‍ പറവൂര്‍, അബ്ദുല്‍ ഗഫൂര്‍ പുളിക്കല്‍, യാസിര്‍ അറഫാത്ത്, ഹനീഫ പെരിന്തല്‍മണ്ണ, അഹ്മദ് കബീര്‍ സംസാരിച്ചു.

 

Latest