Connect with us

Kerala

ജിദ്ദാ സ്‌പൈസ് ജെറ്റ് വിമാനം പുറപ്പെടാന്‍ വൈകുന്നു; കരിപ്പൂരില്‍ യാത്രക്കാരുടെ പ്രതിഷേധം

ഇന്ന് പുലര്‍ച്ചെ 4.50നു പുറപ്പെടേണ്ട കരിപ്പൂര്‍- ജിദ്ദ സ്‌പൈസ് ജെറ്റ് വിമാനം ഇതുവരെ പുറപ്പെടാത്തതിനെ തുടര്‍ന്നാണ് യാത്രക്കാര്‍ പ്രതിഷേധിക്കുന്നത്.

Published

|

Last Updated

കോഴിക്കോട്  | വിമാനം പുറപ്പെടാന്‍ വൈകുന്നതിന് തുടര്‍ന്ന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാരുടെ പ്രതിഷേധം. ഇന്ന് പുലര്‍ച്ചെ 4.50നു പുറപ്പെടേണ്ട കരിപ്പൂര്‍- ജിദ്ദ സ്‌പൈസ് ജെറ്റ് വിമാനം ഇതുവരെ പുറപ്പെടാത്തതിനെ തുടര്‍ന്നാണ് യാത്രക്കാര്‍ പ്രതിഷേധിക്കുന്നത്.

ഉംറ തീര്‍ഥാടകരടക്കം 189 യാത്രക്കാരാണ് വിമാനത്തില്‍ പുറപ്പെടാനിരുന്നത്. വിമാനം പുറപ്പെടാന്‍ ഏറെ വൈകുമ്പോഴും ഭക്ഷണവും വെള്ളവും നല്‍കിയില്ലെന്നു യാത്രക്കാര്‍ പറയുന്നു.

 

Latest