Educational News
ജെ ഇ ഇ മെയിന്‍: ഉന്നത വിജയവുമായി ജാമിഅ മദീനത്തുന്നൂര്‍ വിദ്യാര്‍ഥികള്‍
റബീഅത്ത് (99.68 ശതമാനം), ഹംസ സ്വാദിഖ് (98.4 ശതമാനം) എന്നിവരാണ് മികച്ച വിജയം കൈവരിച്ചത്.
![](https://assets.sirajlive.com/2025/02/su-897x538.jpg)
കോഴിക്കോട് | ജെ ഇ ഇ മെയിന്‍ 2025 പരീക്ഷയില്‍ ഉന്നത വിജയം നേടി ജാമിഅ മദീനത്തുന്നൂര്‍ വിദ്യാര്‍ഥികള്‍. റബീഅത്ത് (99.68 ശതമാനം), ഹംസ സ്വാദിഖ് (98.4 ശതമാനം) എന്നിവരാണ് മികച്ച വിജയം കൈവരിച്ചത്.
കാസര്‍കോട് ജില്ലയിലെ കാഞ്ഞങ്ങാട് പഴയകടപ്പുറം സ്വദേശികളായ മഹ്മൂദ് ലത്വീഫി-സുമയ്യ ദമ്പതികളുടെ മകനാണ് റബീഅത്ത്. മലപ്പുറം ജില്ലയിലെ നന്നമ്പ്ര സ്വദേശികളായ അബ്ദുല്ല-മൈമൂന ദമ്പതികളുടെ മകനാണ് ഹംസ സ്വാദിഖ്.
മുഹമ്മദ് റിസ്വാന്‍, മുഫ്‌ലിഹ്, റന്‍ശിദ് എന്നിവര്‍ 94ഉം ഉവൈസ് 90.2ഉം ശതമാനം മാര്‍ക്ക് നേടി. വിജയികളെ ജാമിഅ മദീനത്തുന്നൂര്‍ ഫൗണ്ടര്‍ കം റെക്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹക്കീം അസ്ഹരിയും അക്കാദമിക് കൗണ്‍സിലും അനുമോദിച്ചു.
---- facebook comment plugin here -----