Kerala
താമരശ്ശേരി ചുരത്തില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം; രണ്ട് വിദ്യാര്‍ഥികള്‍ക്ക് പരുക്ക്
ആശുപത്രിയില്‍വെച്ച് നടത്തിയ പരിശോധനയില്‍ ഇര്‍ഷാദ് എന്ന വിദ്യാര്‍ഥിയുടെ ഷര്‍ട്ടിന്റെ കീശയില്‍ നിന്നും എംഡിഎംഎ കണ്ടെടുത്തു.
വയനാട് | താമരശ്ശേരി ചുരത്തില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം. രണ്ട് വിദ്യാര്‍ഥികള്‍ക്ക് പരുക്ക്. കോഴിക്കോട് കൈതപ്പൊയില്‍ സ്വദേശികളായ ഇര്‍ഷാദ്,ഫാഫിസ് എന്നിവര്‍ക്കാണ് പരുക്കേറ്റത്.ഇന്ന് പുലര്‍ച്ചെയാണ് സംഭവം.
അപകടം നടന്നയുടനെ അഗ്നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്നാണ് യുവാക്കളെ പുറത്തെത്തിച്ച് അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
അതേസമയം ആശുപത്രിയില്‍വെച്ച് നടത്തിയ പരിശോധനയില്‍ ഇര്‍ഷാദ് എന്ന വിദ്യാര്‍ഥിയുടെ ഷര്‍ട്ടിന്റെ കീശയില്‍ നിന്നും എംഡിഎംഎ കണ്ടെടുത്തു. താമരശ്ശേരി പോലീസ് സ്ഥലത്തെത്തി കേസെടുത്തു. എം.ഡി.എം.എ. ഉപയോഗിച്ചതാണോ അപകടത്തിലേക്ക് നയിച്ചത് എന്നതടക്കമുള്ള കാര്യങ്ങള്‍ പരിശോധിച്ച് വരികയാണ്.
---- facebook comment plugin here -----