Kerala
ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ഹെഡ്മാസ്റ്ററെ ആശുപത്രിയില്‍ കൊണ്ടുപോകവെ ജീപ്പ് മറിഞ്ഞു; മൂന്നുപേര്‍ക്ക് പരുക്ക്
പരുക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇടുക്കി|ഇടുക്കിയില്‍ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ഹെഡ്മാസ്റ്ററെ ആശുപത്രിയില്‍ കൊണ്ടുപോകുന്നതിനിടെ ജീപ്പ് മറിഞ്ഞ് അപകടം. അപകടത്തില്‍ മൂന്നുപേര്‍ക്ക് പരുക്ക്. ഇടുക്കിയിലെ ഉപ്പുതറക്ക് സമീപംവച്ചാണ് ജീപ്പ് മറിഞ്ഞത്.
കണ്ണംപടി സ്‌കൂളിലെ ഹെഡ്മാസ്റ്റര്‍ കൊല്ലം ശാസ്താംകോട്ട സ്വദേശി കെ ബാബു, അധ്യാപിക കാഞ്ഞിരപ്പള്ളി ചിറ്റടി സ്വദേശി പ്രതിഭ, ജീപ്പ് ഡ്രൈവര്‍ കണ്ണംപടി സ്വദേശി അജേഷ് റ്റി ഡി എന്നിവര്‍ക്കാണ് പരുക്കേറ്റത്. പരുക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
---- facebook comment plugin here -----