Kerala
ആലുവാംകുടി ക്ഷേത്ര ദര്‍ശനത്തിന് പോയ ജീപ്പുകള്‍ മറിഞ്ഞു; ഒരാള്‍ക്ക് പരിക്ക്
ആലുവാംകുടി ക്ഷേത്ര ദര്‍ശനത്തിന് പോയ ജീപ്പുകള്‍ മറിഞ്ഞു; ഒരാള്‍ക്ക് പരിക്ക്

കോന്നി | ആലുവാംകുടി ക്ഷേത്ര ദര്‍ശനത്തിന് പോയ ജീപ്പുകള്‍ രണ്ടിടങ്ങളില്‍ നിയന്ത്രണം വിട്ട് മറിഞ്ഞു. തൂമ്പാക്കുളം, മൂര്‍ത്തിമണ്‍ ഭാഗങ്ങളില്‍ ആണ് ജീപ്പുകള്‍ മറിഞ്ഞത്. ഒരാള്‍ക്ക് പരിക്കേറ്റു.
തൂമ്പാകുളത്ത് ഉണ്ടായ അപകടത്തില്‍ പത്തനാപുരം വെള്ളംതെറ്റി സ്വദേശി പരമേശ്വരനാണ് പരിക്കേറ്റത്. ഇയാള്‍ക്ക് കോന്നി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ നല്‍കി. മൂര്‍ത്തിമണ്ണിലും ജീപ്പ് തലകീഴായി മറിഞ്ഞെങ്കിലും ആര്‍ക്കും പരിക്കില്ല. തണ്ണിത്തോട് പോലീസ് നടപടി സ്വീകരിച്ചു.
---- facebook comment plugin here -----