National
ജെറ്റുകളുടെ കരാറില്‍ ഇന്ന് ഒപ്പുവെക്കും: എയര്‍ ഇന്ത്യ
ഏകദേശം 500 ജെറ്റുകളുടെ കരാറില്‍ എയര്‍ ഇന്ത്യ ഒപ്പുവെച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
![](https://assets.sirajlive.com/2021/08/air-india-897x538.jpg)
ന്യൂഡല്‍ഹി| ബോയിംഗ്, എഞ്ചിന്‍ വിതരണക്കാരായ ജനറല്‍ ഇലക്ട്രിക്, സിഎഫ്എം ഇന്റര്‍നാഷണലുമായുള്ള 495 ജെറ്റുകള്‍ക്കുള്ള ഓര്‍ഡറിന്റെ പകുതി എയര്‍ ഇന്ത്യ ഇന്ന് ഒപ്പുവെക്കുമെന്ന് റിപ്പോര്‍ട്ട്. മാസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് എയര്‍ ഇന്ത്യയുടെ ഈ തീരുമാനം. ടാറ്റ ഗ്രൂപ്പ് നിയന്ത്രണം ഏറ്റെടുത്ത് ഒരു വര്‍ഷം തികയുന്ന ദിവസത്തില്‍ 190 ബോയിംഗ് 737 മാക്സ് നാരോബോഡി വിമാനങ്ങള്‍ക്കും 20 ബോയിംഗ് 787 വിമാനങ്ങള്‍ക്കും 10 ബോയിംഗ് 777 എക്സിനും ഓര്‍ഡര്‍ നല്‍കാന്‍ എയര്‍ ഇന്ത്യ ഒരുങ്ങുകയാണ്.
ഏകദേശം 500 ജെറ്റുകളുടെ കരാറില്‍ എയര്‍ ഇന്ത്യ ഒപ്പുവെച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഈ ഓര്‍ഡര്‍ പൂര്‍ണമായി കഴിഞ്ഞാല്‍ എയര്‍ ഇന്ത്യയെ വലിയ ആഗോള എയര്‍ലൈനുകളുടെ ലീഗില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കും. ഒരു വര്‍ഷം മുമ്പുള്ളതിനേക്കാള്‍ 2022ല്‍ ഇന്ത്യയിലെ ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തില്‍ 47 ശതമാനം വര്‍ധനവുണ്ടായതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.