National
ജാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പ്; ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന്
അഞ്ച് മന്ത്രിമാരടക്കം 683 സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുള്ളത്
റാഞ്ചി | നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ജാര്‍ഖണ്ഡില്‍ ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന് . 43 മണ്ഡലങ്ങളിലേക്കാണ് ഇന്ന് പോളിംഗ്. അഞ്ച് മന്ത്രിമാരടക്കം 683 സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുള്ളത്. മുന്‍ മുഖ്യമന്ത്രി ചംപായ് സോറന്‍ മത്സരിക്കുന്ന സെരായ്കെലയിലാണ് ശ്രദ്ധേയമായ മത്സരം നടക്കുന്നത്.
ജെഎംഎം വിട്ട ചംപായ് ഇത്തവണ സെരായ്കെലയില്‍ ബിജെപി സ്ഥാനാര്‍ഥിയായാണ് ജനവിധി തേടുന്നത്. ചംപായിയെ എതിരിടുന്നത് കഴിഞ്ഞതവണ അദ്ദേഹത്തിനെതിരെ ബിജെപി ടിക്കറ്റില്‍ മത്സരിച്ച ഗണേശ് മഹാലിയാണ്. ചംപായ്യുടെ മകന്‍ ബാബുലാല്‍ സോറന്‍ തൊട്ടടുത്തുള്ള ഘട്ശില മണ്ഡലത്തില്‍ ജനവിധി തേടുന്നുണ്ട്.
മുന്‍ മുഖ്യമന്ത്രി അര്‍ജുന്‍ മുണ്ടയുടെ ഭാര്യ മീര മുണ്ട, മറ്റൊരു മുന്‍ മുഖ്യമന്ത്രി രഘുബര്‍ദാസിന്റെ മരുമകള്‍ പൂര്‍ണിമ സാഹു എന്നിവരും ബിജെപി സ്ഥാനാര്‍ഥികളായി ആദ്യഘട്ട വോട്ടെടുപ്പില്‍ മത്സരിക്കുന്നുണ്ട്. മീര മുണ്ട പോട്കയിലും പൂര്‍ണിമ ജംഷേദ്പുര്‍ ഈസ്റ്റിലുമാണ് മത്സരിക്കുന്നത്. രണ്ടാംഘട്ട തിരഞ്ഞെടുപ്പ് 20ന് നടക്കും