National
ഝാര്‍ഖണ്ഡിലെ ബി.ജെ.പി നേതാവ് ജയ് പ്രകാശ് ഭായ് പട്ടേല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു
പദവികള്‍ ആഗ്രഹിച്ചല്ല കോണ്‍ഗ്രസില്‍ ചേരുന്നതെന്നും സംസ്ഥാനത്തിനുവേണ്ടിയുള്ള തന്റെ പിതാവിന്റെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുകയാണ് ലക്ഷ്യമെന്നും ജയ് പ്രകാശ് പറഞ്ഞു.
റാഞ്ചി|ഝാര്‍ഖണ്ഡിലെ ബി.ജെ.പി നേതാവും മണ്ഡു മണ്ഡലത്തിലെ എം.എല്‍.എയുമായിരുന്ന ജയ് പ്രകാശ് ഭായ് പട്ടേല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഡല്‍ഹിയിലെ എ.ഐ.സി.സി ആസ്ഥാനത്തെത്തിയാണ് ജയ് പ്രകാശ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ഝാര്‍ഖണ്ഡ് സംസ്ഥാനത്തിന്റെ ചുമതല വഹിക്കുന്ന ഗുലാം അഹ്‌മദ് മിര്‍, സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജേഷ് ഠാകൂര്‍, മന്ത്രി ആലംഗിര്‍ ആലം എന്നിവരുടെ സാന്നിധ്യമുണ്ടായിരുന്നു.
ബി.ജെ.പിയുടെ ആശയങ്ങള്‍ തന്റെ പിതാവ് ടെക് ലാല്‍ മഹ്‌തോയുടെ ആശയങ്ങളുമായി പൊരുത്തപ്പെടുന്നില്ലെന്ന് ജയ് പ്രകാശ് പറഞ്ഞു. പദവികള്‍ ആഗ്രഹിച്ചല്ല കോണ്‍ഗ്രസില്‍ ചേരുന്നതെന്നും സംസ്ഥാനത്തിനുവേണ്ടിയുള്ള തന്റെ പിതാവിന്റെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്ത് ഇന്‍ഡ്യ സഖ്യത്തെ ശക്തിപ്പെടുത്തുന്നതിനായി പ്രവര്‍ത്തിക്കുമെന്നും ജയ് പ്രകാശ് വ്യക്തമാക്കി. അതേസമയം ലോക്‌സഭാ തിഞ്ഞെടുപ്പില്‍ ഹസാരിബാഗ് മണ്ഡലത്തില്‍ നിന്ന് ജയ് പ്രകാശിനെ കോണ്‍ഗ്രസ് മത്സരിപ്പിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.