Connect with us

National

ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയുടെ പ്രസ്സ് അഡൈ്വസറുടെ വീട്ടില്‍ ഇ.ഡി റെയ്ഡ്

. സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനാണ് ഇഡി ശ്രമിക്കുന്നതെന്ന് ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ വ്യക്തമാക്കി.

Published

|

Last Updated

ന്യൂഡല്‍ഹി| ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്റെ പ്രസ്സ് അഡൈ്വസര്‍ അഭിഷേക് പ്രസാദിന്റെ വസതിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇഡി) റെയ്ഡ്. റെയ്ഡിന് പിന്നാലെ പ്രതികരണവുമായി ജാര്‍ഖണ്ഡ് മുഖ്യമന്ത്രി രംഗത്തെത്തി. സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനാണ് ഇഡി ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇ.ഡിക്കയച്ച മറുപടി കത്തിലാണ് സോറന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

12 സ്ഥലങ്ങളിലായാണ് ഇ.ഡി പരിശോധന നടക്കുന്നത്. സാഹിബ്ഗഞ്ച് ഡെപ്യൂട്ടി കമ്മീഷണറുടെ വസതിയിലും ഇഡി പരിശോധന നടത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

 

 

 

Latest