National
നരഭോജിയായ പുള്ളിപ്പുലിയെ കൊല്ലാന്‍ ഉത്തരവിറക്കി ഝാർഖണ്ഡ് വനംവകുപ്പ്
നാല് കുട്ടികളെയാണ് കൊലപ്പെടുത്തിയ പുള്ളിപ്പുലിക്കാണ് വനംവകുപ്പ് വധശിക്ഷ വിധിച്ചത്.
റാഞ്ചി | ഝാര്‍ഖണ്ഡില്‍ നരഭോജിയായ പുള്ളിപ്പുലിയെ കൊല്ലാന്‍ വനം വകുപ്പ് ഉത്തരവിട്ടു. കടുവയെ ശാന്തമാക്കാനോ കൂട്ടിലടക്കാനോ നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ട സാഹചര്യത്തിലാണ് കൊല്ലാൻ അനുമതി നൽകിയത്.
കഴിഞ്ഞ ഡിസംബര്‍ 10 മുതല്‍ ജാര്‍ഖണ്ഡിലെ പലാമു ഡിവിഷനില്‍ ഗര്‍ഹ്വയില്‍ മൂന്നും ലത്തേഹാര്‍ ജില്ലകളില്‍ ഒരാളും ഉള്‍പ്പെടെ നാല് കുട്ടികളെയാണ് കൊലപ്പെടുത്തിയ പുള്ളിപ്പുലിക്കാണ് വനംവകുപ്പ് വധശിക്ഷ വിധിച്ചത്. ബുധനാഴ്ച്ച വൈകുന്നേരമാണ് വനം വകുപ്പ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്. പുലിയെ കീഴ്പ്പെടുത്താനുള്ള ശ്രമത്തിനിടയിൽ വേട്ടക്കാരന് പുലി ഭീഷണിസൃഷ്ടിച്ചാൽ അതിനെ കൊല്ലുകയോ മുറിവേല്‍പ്പിക്കുകയോ ചെയ്യാമെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു.
ഹൈദരാബാദ് സ്വദേശിയായ പ്രശസ്ത വേട്ടക്കാരൻ നവാബ് സഫത്ത് അലി ഖാനെ പുള്ളിപ്പുലിയെ നേരിടാന്‍ വിളിച്ചിട്ടുണ്ട്. 64 കാരനായ ഖാന്‍ ജനുവരി 5 മുതല്‍ ജാര്‍ഖണ്ഡിലെ ഗര്‍വാ ജില്ലയില്‍ ക്യാമ്പ് ചെയ്യുകയാണ്.
കേരളത്തിൽ കടുവകൾ ജനജീവന് ഭീഷണി സൃഷ്ടിക്കുന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനിടയിലാണ് ഝാർഖണ്ഡിൽ നരഭോജിയായ പുള്ളിപ്പുലിയെ കൊല്ലാൻ വനംവകുപ്പ് അനുമതി നൽകിയത്. ഏതെങ്കിലും വന്യജീവിയുടെ എണ്ണം കാടുകള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതിലും കൂടുതല്‍ വര്‍ധിച്ചാല്‍ നിയന്ത്രിക്കാന്‍ വിദേശരാജ്യങ്ങളില്‍ നിയമ സാധ്യതയുണ്ടെങ്കിലും ഇന്ത്യയില്‍ അത്തരമൊരു നിയമമില്ല.