Connect with us

National

ഇരുചക്ര വാഹനങ്ങള്‍ക്ക് പെട്രോള്‍ വിലയില്‍ 25 രൂപ കുറച്ച് ജാര്‍ഖണ്ഡ് സര്‍ക്കാര്‍

ഇരുചക്ര വാഹനയാത്രക്കാരുടെ അക്കൗണ്ടിലേക്ക് 25 രൂപ ക്രെഡിറ്റ് ആകുന്ന തരത്തിലായിരിക്കും പദ്ധതി

Published

|

Last Updated

റാഞ്ചി |  ഇന്ധന വിലയില്‍ വലയുന്ന സാധാരണക്കാരന് ആശ്വാസവുമായി ജാര്‍ഖണ്ഡ് സര്‍ക്കാര്‍. ഇരുചക്രവാഹനങ്ങള്‍ക്ക് പെട്രോള്‍ വിലയില്‍ ലിറ്ററിന് 25 രൂപയുടെ കുറവ് വരുത്തിയതായി മുഖ്യമന്ത്രി ഹേമന്ത് സോറന്‍ പ്രഖ്യാപിച്ചു. ജനുവരി 26 മുതലാണ് വിലക്കുറവ് പ്രാബല്യത്തില്‍ വരിക.

ഇടത്തരക്കാരാണ് ഇരുചക്ര ഉടമകളില്‍ ഏറിയപങ്കും. അവര്‍ക്ക് വലിയ ആശ്വാസമാകുന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. പെട്രോളടിക്കുന്ന ഇരുചക്ര വാഹനയാത്രക്കാരുടെ അക്കൗണ്ടിലേക്ക് 25 രൂപ ക്രെഡിറ്റ് ആകുന്ന തരത്തിലായിരിക്കും പദ്ധതി.

പത്ത് ലിറ്റര്‍ പെട്രോള്‍ വരെ ഇത്തരത്തില്‍ വിലക്കുറവില്‍ ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളിലുണ്ടാകുമെന്നാണ് വ്യക്തമാകുന്നത്.

---- facebook comment plugin here -----

Latest