Connect with us

Court verdict against Jignesh Mewani

ജിഗ്നേഷ് മേവാനിക്ക് മൂന്ന് മാസം തടവ് ശിക്ഷ

പോലീസ് അനുമതിയില്ലാതെ റാലി നടത്തിയതാണ് കുറ്റം

Published

|

Last Updated

അഹമ്മദാബാദ് |  പോലീസ് അനുമതിയില്ലാതെ റാലി നടത്തിന്നെ കുറ്റത്തിന് ഗുജറാത്തിലെ പ്രതിപക്ഷ എം എല്‍ എ ജിഗ്നേഷ് മേവാനിക്ക് മൂന്ന് മാസം തടവ് ശിക്ഷ. ജിഗ്‌നേഷിനെ കൂടാതെ മറ്റ് ഒമ്പത് പേര്‍ക്കും ഗുജറാത്ത് മജിസ്ട്രല്‍ കോടതി ശിക്ഷ വിധിച്ചിട്ടുണ്ട്.

മൂന്ന് മാസത്തെ തടവ് ശിക്ഷക്ക് പുറമെ ഓരോരുത്തരും 1,000 രൂപയും പിഴയും അടക്കണം. നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍ സി പി) നേതാവ് രേഷ്മ പട്ടേലും ശിക്ഷിക്കപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. 2017ല്‍ പോലീസ് അനുമതിയില്ലാതെ മെഹ്‌സാന നഗരത്തില്‍ സര്‍ക്കാറിനെതിരെ റാലി നടത്തിയെന്നതാണ് കുറ്റം.

 

 

 

Latest