Connect with us

Kerala

ആലുവയില്‍ ജിം ട്രെയിനര്‍ വെട്ടേറ്റ് കൊല്ലപ്പെട്ട നിലയില്‍

സംഭവം നടക്കുന്നതിന് തൊട്ടുമുന്‍പ് ബൈക്കില്‍ ഒരാള്‍ വീട്ടിലെത്തിയതായി നാട്ടുകാരും പറയുന്നു

Published

|

Last Updated

കൊച്ചി |  ആലുവയില്‍ യുവാവിനെ വാടകവീടിന്റെ മുറ്റത്ത് വെട്ടേറ്റു കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കണ്ണുര്‍ സ്വദേശിയും ജിം ട്രെയിനുമാറായ സാബിത്ത് ആണ് കൊല്ലപ്പെട്ടത്. ഒപ്പം താമസിക്കുന്നവരാണ് രാവിലെ യുവാവിനെ വാടകവീടിന്റെ മുറ്റത്ത് വെട്ടേറ്റുമരിച്ച നിലയില്‍ കണ്ടെത്തിയത്. തലക്കും വയറിനുമാണ് വെട്ടേറ്റിരിക്കുന്നത്.

ജിമ്മിലെ തന്നെ മറ്റൊരു സുഹൃത്തുമായി ഇയാള്‍ക്ക് പ്രശ്നമുണ്ടായാതായി ഒപ്പം താമസിച്ചവര്‍ പറയുന്നു. ഇതായിരിക്കാം കൊലപാതകത്തിന് കാരണമെന്നാണ് പോലീസ് സംശയിക്കുന്നത്. സംഭവം നടക്കുന്നതിന് തൊട്ടുമുന്‍പ് ബൈക്കില്‍ ഒരാള്‍ വീട്ടിലെത്തിയതായി നാട്ടുകാരും പറയുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പടെ പോലീസ് പരിശോധിച്ചുവരികയാണ്.

---- facebook comment plugin here -----

Latest