Ongoing News
ജിയോയുടെ ബഡ്ജറ്റ് 5ജി സ്മാർട്ട്ഫോൺ ഈ മാസം അവസാനം വിപണിയിൽ
ആഗസ്റ്റ് 29ന് ചേരുന്ന ജിയോയുടെ വാർഷിക ജനറൽ ബോഡി യോഗത്തിൽ പുതിയ ഫോൺ അവതരിപ്പിക്കുമെന്നാണ് സൂചന.
ന്യൂഡൽഹി | രാജ്യത്ത് 5ജി ഇന്റർനെറ്റ് സേവനം നടപ്പിലാക്കുന്നതിന് മുന്നോടിയായി ജിയോ പുതിയ 5ജി ഫോൺ ഈ മാസം അവസാനം വിപണിയിൽ എത്തിക്കുമെന്ന് റിപ്പോർട്ടുകൾ. ആഗസ്റ്റ് 29ന് ചേരുന്ന ജിയോയുടെ വാർഷിക ജനറൽ ബോഡി യോഗത്തിൽ പുതിയ ഫോൺ അവതരിപ്പിക്കുമെന്നാണ് സൂചന. 12,000 രൂപയിൽ താഴെയാകും ഫോണിന്റെ വിലയെന്നാണ് റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നത്. ഇത് ശരിയെങ്കിൽ ഈ വില നിലവാരത്തിൽ ഒരു ഇന്ത്യൻ കമ്പനി വിപണിയിൽ എത്തിക്കുന്ന ആദ്യ 5ജി ഫോണാകും ജിയോയുടേത്.
5ജി ഫോണിനെ കുറിച്ചുള്ള വിവരങ്ങൾ ജിയോ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ലെങ്കിലും ഇതിന്റെ സവിശേഷതകൾ ഉൾപ്പെടെ വിവരങ്ങൾ ചില ടെക് സെെറ്റുകൾ ചോർത്തി നൽകുന്നുണ്ട്. ജിബി റാമും 32 ജിബി ഇന്റേണൽ സ്‌റ്റോറേജും സഹിതം ക്വാൽകോം സ്‌നാപ്ഡ്രാഗൺ 480 SoC പ്രൊസസറിൽ പ്രവർത്തിക്കുന്നതാും ഫോൺ എന്നാണ് സൂചന. 2 ജിബി, 4 ജിബി എന്നിങ്ങനെ രണ്ട് വേരിയന്റുകൾ ഉണ്ടാകുമെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്.
6.5 ഇഞ്ച് എച്ച്‌ഡി+ ഐപിഎസ് എൽസിഡി ഡിസ്‌പ്ലേ, 13 മെഗാപിക്‌സൽ പ്രൈമറി ക്യാമറ അടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പ്, 2 മെഗാപിക്‌സൽ മാക്രോ ക്യാമറ എന്നിവയോടുകൂടിയാണ് ജിയോ 5ജി ഫോൺ വരുന്നതെന്നും റിപ്പോർട്ടുണ്ട്. 8 മെഗാപിക്സൽ സെൽഫി ക്യാമറയും ഇതിലുണ്ടാകും.
സോഫ്റ്റ്‌വെയർ രംഗത്ത്, ഗൂഗിളുമായി സഹകരിച്ച് ജിയോ വികസിപ്പിച്ചെടുത്ത പ്രഗതി ഒഎസിലാകും ജിയോ 5 ജി ഫോൺ പ്രവർത്തിക്കും. ജിയോ ഫോൺ നെക്സ്റ്റ് പ്രവർത്തിക്കുന്നത് പ്രഗതി ഒഎസിലാണ്.