Connect with us

Business

ജിയോഫോണ്‍ ഈ മാസം പുറത്തിറക്കിയേക്കും

ഇന്ത്യയില്‍ പുറത്തിറങ്ങുന്ന ഏറ്റവും വിലക്കുറഞ്ഞ 5 ജി സ്മാര്‍ട്ട്‌ഫോണ്‍ ആയിരിക്കും ജിയോഫോണ്‍.

Published

|

Last Updated

ന്യൂഡല്‍ഹി| ജിയോഫോണ്‍ 5 ജിയുടെ അവതരണം ഈ മാസം ഉണ്ടായേക്കും. റിലയന്‍സ് 46-ാമത് വാര്‍ഷിക പൊതുയോഗത്തില്‍ ഇതുമായി ബന്ധപ്പെട്ട് പ്രഖ്യാപനം നടത്തുമെന്നാണ് വിവരം. ഓഗസ്റ്റ് 28നാണ് റിലയന്‍സ് വാര്‍ഷിക പൊതുയോഗം. ഈ വേളയില്‍ റിലയന്‍സിന്റെ ചെയര്‍മാന്‍ മുകേഷ് അംബാനി ജിയോഫോണ്‍ 5 ജിയുമായി ബന്ധപ്പെട്ട പ്രഖ്യാപനം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ജിയോഫോണ്‍ 5ജി പ്രഖ്യാപിച്ചെങ്കിലും വിശദാംശങ്ങള്‍ ഇപ്പോഴും പുറത്ത് വിട്ടിട്ടില്ല. ഇതൊരു ബജറ്റ് 5 ജി ഫോണായിരിക്കും എന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. ഫോണിന് 8,000 രൂപയ്ക്കും 10,000 രൂപയ്ക്കും ഇടയിലായിരിക്കും വില എന്നാണ് വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. അങ്ങനെയെങ്കില്‍ ഇന്ത്യയില്‍ പുറത്തിറങ്ങുന്ന ഏറ്റവും വിലക്കുറഞ്ഞ 5 ജി സ്മാര്‍ട്ട്‌ഫോണ്‍ ആയിരിക്കും ജിയോഫോണ്‍.

4 ജിബി റാമില്‍ ആയിരിക്കും ജിയോഫോണ്‍ 5 ജിയുടെ പ്രാരംഭ പതിപ്പ് പുറത്തിറങ്ങുക എന്നാണ് സൂചനകള്‍. ക്വാല്‍കോമുമായി സഹകരിച്ചാണ് ഫോണ്‍ പുറത്തിറക്കുകയെന്ന് മുകേഷ് അംബാനി നേരത്തെ തന്നെ വെളിപ്പെടുത്തിയിരുന്നു. ഫോണിന് 90എച്ച്ഇസെഡ് പുതുക്കല്‍ നിരക്കുള്ള 6.5 ഇഞ്ച് എച്ച്ഡി+ എല്‍സിഡി സ്‌ക്രീന്‍ ഉണ്ടായിരിക്കാന്‍ സാധ്യത ഉണ്ട്. ഫോണിന്റെ ബാറ്ററി 5,000എംഎഎച്ച് ആയിരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.