Connect with us

Kerala

ജിഷ വധക്കേസ്; പ്രതിയുടെ വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള അപേക്ഷയില്‍ ഹൈക്കോടതി വിധി ഇന്ന്

വിചാരണക്കോടതി വധശിക്ഷ വിധിച്ചതിനെതിരെ പ്രതി അമിറുള്‍ ഇസ്ലാം നല്‍കിയ അപ്പീലും ഹൈക്കോടതി പരിഗണിക്കും

Published

|

Last Updated

കൊച്ചി | പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ പ്രതിയുടെ വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള അപേക്ഷയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപേക്ഷയിലാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധി പറയുന്നത്.
വിചാരണക്കോടതി വധശിക്ഷ വിധിച്ചതിനെതിരെ പ്രതി അമിറുള്‍ ഇസ്ലാം നല്‍കിയ അപ്പീലും ഹൈക്കോടതി പരിഗണിക്കും.

ഉച്ചയ്ക്ക് 1.45നാണ് ഡിവിഷന്‍ ബെഞ്ച് കേസ് പരിഗണിക്കുന്നത്. ശിക്ഷാ വിധി ഒഴിവാക്കി വെറുതെ വിടണമെന്നാണ് പ്രതിയുടെ ആവശ്യം. ജസ്റ്റിസുമാരായ പി ജി അജിത് കുമാര്‍, എസ് മനു എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബഞ്ചാണ് അപ്പീല്‍ പരിഗണിക്കുന്നത്. 2016 ഏപ്രില്‍ 28നാണ് പെരുമ്പാവൂരില്‍ നിയമ വിദ്യാര്‍ഥിനിയായ ജിഷ കൊല്ലപ്പെട്ടത്.

ജിഷ ലൈംഗിക പീഡനത്തിന് ഇരയായെന്നും ശരീരത്തില്‍ 38 മുറിവുകളുണ്ടെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു.തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ജൂണ്‍ 16ന് അസം സ്വദേശി അമീറുള്‍ ഇസ്ലാമിനെ പോലീസ് അറസ്റ്റ് ചെയ്യുന്നത്.