Connect with us

Kerala

ജിഷ വധക്കേസ് ; അമീറുൽ ഇസ്ലാമിന്റെ വധശിക്ഷ നടപ്പാക്കുന്നതിൽ വിധി മെയ് 20ന്

വധശിക്ഷ റദ്ദാക്കണം എന്ന അമീറുൽ ഇസ്‌ലാമിൻ്റെ ഹരജിയും ഇതിനൊപ്പം പരി​ഗണിക്കും

Published

|

Last Updated

കൊച്ചി | പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ പ്രതിയുടെ വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള അപേക്ഷയില്‍ വിധി തിങ്കളാഴ്ച. സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപേക്ഷയിലാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധി പറയുന്നത്.വധശിക്ഷ റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് പ്രതി അമീറുല്‍ ഇസ്ലാമിന്റെ ഹരജിയും ഇതിനൊപ്പം പരിഗണിക്കും.തിങ്കളാഴ്ച ഉച്ചയ്ക്ക് 1.45നാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധി പ്രസ്താവം.

2016 ഏപ്രില്‍ 28നാണ് ജിഷയെ പെരുമ്പാവൂരിനടുത്തുള്ള ഇരിങ്ങോള്‍ ഇരവിച്ചിറ കനാല്‍പുറമ്പാക്കിലെ വീട്ടില്‍ വെച്ച് അതിക്രൂരമായി കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്.

ജിഷ ലൈംഗിക പീഡനത്തിന് ഇരയായെന്നും ശരീരത്തില്‍ 38 മുറിവുകളുണ്ടെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു.തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ജൂണ്‍ 16ന് അസം സ്വദേശി അമീറുള്‍ ഇസ്ലാമിനെ പോലീസ് അറസ്റ്റ് ചെയ്യുന്നത്.

 

Latest