jn 1 covid
ജെ എന്‍- 1 വകഭേദം: സംസ്ഥാനങ്ങള്‍ക്കു കേന്ദ്ര സര്‍ക്കാര്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു
മതിയായ പരിശോധന ഉറപ്പാക്കണമെന്നും പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.
ന്യൂഡല്‍ഹി | കോവിഡ് വകഭേദമായ ജെ എന്‍- 1 ന്റെ വ്യാപനത്തില്‍ സംസ്ഥാനങ്ങള്‍ക്കു കേന്ദ്ര സര്‍ക്കാര്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. രോഗ വ്യാപനം ജില്ലാടിസ്ഥാനത്തില്‍ തുടര്‍ച്ചയായി നിരീക്ഷിക്കണമെന്നും ആര്‍ ടി പി സി ആര്‍ അടക്കമുള്ള പരിശോധനകള്‍ ഊര്‍ജിതമാക്ക ണമെന്നും നിര്‍ദേശമുണ്ട്. ഇതുമായി ബന്ധപ്പെട്ട് മറ്റന്നാള്‍ കേന്ദ്രം അവലോകന യോഗം വിളിച്ചിട്ടുണ്ട്.
മതിയായ പരിശോധന ഉറപ്പാക്കണമെന്നും പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. കേസുകള്‍ പോസിറ്റീവാകുകയാണെങ്കില്‍ ജനിതക ശ്രേണീകരണത്തിനായി അയക്കണം. സംസ്ഥാനങ്ങളിലെ രോഗവ്യാപനം, പ്രതിരോധ നടപടികള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ വിളിച്ച യോഗത്തില്‍ വിലയിരുത്തും.
കേരളത്തിലുള്‍പ്പെടെ കോവിഡിന്റെ ഉപവകഭേദമായ ജെ എന്‍ 1 കണ്ടെത്തിയ സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം. കേരളത്തില്‍ ജെ എന്‍ 1 കണ്ടെത്തിയതില്‍ പരിഭ്രമിക്കാനും ആശങ്കപ്പെടാനും ഇല്ലെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കിയിരുന്നു.