Connect with us

National

ജ്ഞാനവാപി മസ്ജിദ്: രണ്ട് കെട്ടിടങ്ങളുടെ സര്‍വേ പൂര്‍ത്തിയാക്കി

മസ്ജിദ് മാനേജ്‌മെന്റ്   കമ്മിറ്റി സീല്‍ ചെയ്ത മുറികള്‍ സര്‍വേക്കായി തുറന്ന് നല്‍കി

Published

|

Last Updated

വാരണാസി| കര്‍ശന സുരക്ഷാക്രമീകരണങ്ങള്‍ക്കിടയില്‍ ഇന്ന് രാവിലെ കോടതി നിയോഗിച്ച സമിതി ജ്ഞാനവാപി-ഗൗരി ശൃംഗാര്‍ സമുച്ചയത്തിലെ രണ്ട് കെട്ടിടങ്ങളുടെ സര്‍വേയും വീഡിയോഗ്രാഫും പൂര്‍ത്തിയാക്കി.

കെട്ടിടത്തിലെ മൂന്ന് മുറികള്‍ മുസ്ലിം സമുദായത്തിന്റേതാണ്. ഇവ പൂട്ടിയ നിലയിലായിരുന്നു. മസ്ജിദ് മാനേജ്‌മെന്റ്   കമ്മിറ്റി സീല്‍ ചെയ്ത മുറികള്‍ സര്‍വേക്കായി തുറന്ന് നല്‍കി.

നാലാമത്തെ മുറി ഹിന്ദു സമുദായത്തിന്റേതായിരുന്നു. ഇതും സര്‍വേ ചെയ്തു.