Connect with us

ABVP attack on JNU

ജെ എന്‍ യു ആക്രമണം: കണ്ടാലറിയാവുന്ന എ ബി വി പിക്കാര്‍ക്കെതിരെ കേസ്

ഡല്‍ഹി പോലീസ് ആസ്ഥാനത്തേക്ക് ഇന്ന് വിദ്യാര്‍ഥി മാര്‍ച്ച്

Published

|

Last Updated

ന്യൂഡല്‍ഹി | ജെ എന്‍ യുവില്‍ ഹോസ്റ്റലില്‍ മാംസാഹാരം വിളമ്പിയെന്ന് ആരോപിച്ച് വിദ്യാര്‍ഥികളെ ആക്രമിച്ച എ ബി വി പിക്കാര്‍ക്കെതിരെ പോലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന 20 ഓളം എ ബി വി പിക്കാര്‍ക്കെതിരായാണ് കേസെടുത്തത്. ജെ എന്‍ യു വിദ്യാര്‍ഥി യൂണിയന്റേ പരാതിയിലാണ് കേസ്. എന്നാല്‍ കേസെടുത്തതുകൊണ്ട് കാര്യമില്ലെന്നും ആക്രമണം നടത്തിയ മുഴുവന്‍ പ്രതികളേയും ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച് ഇടത് വിദ്യാര്‍ഥി സംഘടനകളുടേയും ജെ എന്‍ യു വിദ്യാര്‍ഥി യൂണിയന്റേയും നേതൃത്വത്തില്‍ ഇന്ന് ഡല്‍ഹി പോലീസ് ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തും. പ്രതികള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ ഇന്ന് പുലര്‍ച്ചവരെ പോലീസ് സ്‌റ്റേഷന്‍ ഉപരോധിച്ചിരുന്നു.

മാംസാഹാരം വിളമ്പുന്നതുമായി ബന്ധപ്പെട്ട് ജെ എന്‍ യുവില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ 10 വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റു. പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ള 17 പേര്‍ക്കാണ് ഇന്നലെ എ ബി വി പി ആക്രമണത്തില്‍ പരുക്കേറ്റത്. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

 

 

 

Latest