Uae
മധ്യ പൗരസ്ത്യ മേഖലയില്‍ കൊമേഴ്‌സ്, ടാക്സ് ബിരുദധാരികള്‍ക്ക് തൊഴിലവസരങ്ങള്‍ വര്‍ധിക്കുന്നു
ജി സി സിയിലാകെ പുതിയ ഒഴിവുകള്‍ ഉണ്ടാകും.
ദുബൈ| മധ്യ പൗരസ്ത്യ മേഖലയില്‍ കൊമേഴ്‌സ്, ടാക്സ് ബിരുദധാരികള്‍ക്ക് തൊഴിലവസരങ്ങള്‍ വര്‍ധിക്കുന്നു. മിക്ക രാജ്യങ്ങളും നികുതി ഏര്‍പ്പെടുത്തിയതിനാലാണിത്. മറ്റ് പ്രദേശങ്ങളെ അപേക്ഷിച്ച് മധ്യ പൗരസ്ത്യ മേഖല വാണിജ്യത്തില്‍ നാലിരട്ടി വേഗത്തില്‍ വളരുകയും ചെയ്യുന്നു. ജി സി സിയിലാകെ പുതിയ ഒഴിവുകള്‍ ഉണ്ടാകും. യു എ ഇയുടെ കോര്‍പറേറ്റ് നികുതികളും വ്യക്തിഗത ആദായനികുതിയും കര്‍ശനമാക്കി.
ഒമാനിലും പുതിയ നികുതി ഘടന വന്നു. സോഴ്സ് ഗ്ലോബല്‍ റിസര്‍ച്ച് പ്രസിദ്ധീകരിച്ച ഒരു പുതിയ റിപ്പോര്‍ട്ട് അനുസരിച്ച്, നികുതിയുടെ എല്ലാ മേഖലകളിലും കാര്യമായ വൈദഗ്ധ്യക്കുറവ് അനുഭവപ്പെടുന്നു. മധ്യ പൗരസ്ത്യ സമ്പദ വ്യവസ്ഥ ഈ വര്‍ഷം 13 ശതമാനം വളര്‍ച്ച പ്രതീക്ഷിക്കുന്നു, വടക്കേ അമേരിക്കയിലും യൂറോപ്പിലും ഇത് മൂന്ന് ശതമാനമാണ്.
യു എ ഇ കഴിഞ്ഞ വര്‍ഷം ഒമ്പത് ശതമാനം കോര്‍പ്പറേറ്റ് നികുതിയും 2018ല്‍ അഞ്ച് ശതമാനം മൂല്യവര്‍ധിത നികുതിയും ഏര്‍പ്പെടുത്തി. അനാരോഗ്യകരമായ പാനീയങ്ങള്‍ക്കും പുകയില ഉല്‍പന്നങ്ങള്‍ക്കും എക്സൈസ് നികുതിയും ഏര്‍പ്പെടുത്തി. സമീപഭാവിയില്‍ വ്യക്തിഗത ആദായനികുതി ഏര്‍പ്പെടുത്താനുള്ള പദ്ധതി ഒമാന്‍ പ്രഖ്യാപിച്ചു. ഗള്‍ഫ് രാജ്യങ്ങള്‍ വരുമാന സ്രോതസ്സുകള്‍ വൈവിധ്യവത്കരിക്കുന്നതും നികുതി പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കുന്നതും ‘പ്രധാന മുന്‍ഗണനകളായി തുടരുന്നു’ എന്ന് അന്താരാഷ്ട്ര നാണയ നിധി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. യു എ ഇയിലും മറ്റ് ഗള്‍ഫ് രാജ്യങ്ങളിലും ടാക്സ് കണ്‍സള്‍ട്ടന്‍സി സേവനങ്ങള്‍ അനിവാര്യമാണ്. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ വലിയ വര്‍ധനയുണ്ടായി.