Connect with us

bharath jodo yathra

ജോഡോ യാത്ര; ഗതാഗത തടസ്സം ആരോപിച്ചുള്ള ഹരജി ഹൈക്കോടതി തള്ളി

ജാഥ കടന്നുപോകുന്നത് സമാധാനപരമായെന്ന് സംസ്ഥാന സര്‍ക്കാര്‍

Published

|

Last Updated

കൊച്ചി|  രാഹുല്‍ ഗാന്ധി നയിക്കുന്ന കോണ്‍ഗ്രസിന്റെ ഭാരത് ജോഡോ യാത്ര ഗതാഗത തടസ്സത്തിനിടയാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയ ഹരജി ഹൈക്കോടതി തള്ളി. ആരോപണം തെളിയിക്കാന്‍ ഉതകുന്ന രേഖകള്‍ ഹാജരാക്കുന്നതില്‍ ഹരജിക്കാരന്‍ പരാജയപ്പെട്ടെന്ന് വിലയിരുത്തിയാണ് ചീഫ് ജസ്റ്റീന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് ഹരജി തള്ളിയത്.

യാത്ര സമാധാനപരമായി കടന്നു പോകുന്നതെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. നിയമ വിരുദ്ധ നടപടികള്‍ക്കെതിരെ കേസുകള്‍ എടുത്തതായും സര്‍ക്കാര്‍ വ്യക്തമാക്കി. അഡ്വ. കെ വിജയനാണ് ഹരജി നല്‍കിയത്. ഗതാഗത കുരുക്ക് ഒഴിവാക്കാന്‍ പോലീസിനു നിര്‍ദ്ദേശം നല്‍കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. ജാഥ ഒരു വശത്തുകൂടി പോകുമ്പോള്‍ എതിര്‍ വശത്തുകൂടി ഗതാഗതത്തിന് തുറന്ന് കൊടുക്കണം. സുരക്ഷ്‌ക്കായി നിയോഗിക്കുന്ന പോലീസുകാരുടെ ചിലവ് സംഘടകരില്‍ നിന്നും ഈടാക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു. രാഹുല്‍ ഗാന്ധി, കെ പി സി സി പ്രസിഡന്റ് തുടങ്ങിയവരെ എതിര്‍ കക്ഷികളാക്കിയായിരുന്നു ഹരജി.