Connect with us

International

ജോ ബൈഡന്‍ കാന്‍സര്‍ മുക്തനായി; ഡോക്ടര്‍ കെവിന്‍ ഒ കോര്‍ണര്‍

പ്രസിഡന്റ് എന്ന നിലയില്‍ പ്രവര്‍ത്തിക്കാന്‍ ജോ ബൈഡന്‍ ആരോഗ്യവാനും ഊര്‍ജ്ജസ്വലനുമാണ്

Published

|

Last Updated

വാഷിങ്ടണ്‍| അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ കാന്‍സര്‍ പൂര്‍ണമായും ഭേദപ്പെട്ടെന്ന് അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടര്‍ കെവിന്‍ ഒ കോര്‍ണര്‍. ബൈഡന് ത്വക്ക് കാന്‍സറാണെന്ന് പരിശോധനയില്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ ഫെബ്രുവരിയില്‍ ചികിത്സ പൂര്‍ത്തീകരിച്ചെന്നും ഡോ കെവിന്‍ പറഞ്ഞു. കാന്‍സര്‍ ബാധിച്ച ചര്‍മം നീക്കം ചെയ്തു. ഒരു പ്രസിഡന്റ് എന്ന നിലയില്‍ പ്രവര്‍ത്തിക്കാന്‍ ജോ ബൈഡന്‍ ആരോഗ്യവാനും ഊര്‍ജ്ജസ്വലനുമാണെന്നും ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു.

2024-ല്‍ വീണ്ടും തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് ബൈഡന്‍ പ്രഖ്യാപിക്കുന്നതിന് മുമ്പാണ് ബൈഡന്റെ വൈദ്യപരിശോധന നടത്തിയത്. 2015ല്‍ ബൈഡന്റെ മകന്‍ ബ്രയിന്‍ കാന്‍സര്‍ പിടിപെട്ട് മരണപ്പെട്ടിരുന്നു.

 

 

---- facebook comment plugin here -----

Latest