Connect with us

National

ജി 20 ഉച്ചകോടിയില്‍ ജോ ബൈഡന്‍ പങ്കെടുക്കും

പ്രസിഡന്റ് ജോ ബൈഡന്റെ പരിശോധനാഫലം നെഗറ്റീവാണെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കിയിരുന്നു.

Published

|

Last Updated

ന്യൂഡല്‍ഹി |  ഈ മാസം ഡല്‍ഹിയില്‍ നടക്കുന്ന ജി 20 ഉച്ചകോടിയില്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ പങ്കെടുക്കും. ഭാര്യ ജില്‍ ബൈഡന് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ബൈഡന്‍ ഉച്ചകോടിയില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ യുഎസ് പ്രസിഡന്റ് എത്തുമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

പ്രസിഡന്റ് ജോ ബൈഡന്റെ പരിശോധനാഫലം നെഗറ്റീവാണെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കിയിരുന്നു. ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി സെപ്റ്റംബര്‍ ഏഴിന് ബൈഡന്‍ ഇന്ത്യയിലേക്ക് തിരിക്കുമെന്നും സെപ്റ്റംബര്‍ എട്ടിന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഉഭയകക്ഷി ചര്‍ച്ചയില്‍ പങ്കെടുക്കുമെന്നും വെള്ളിയാഴ്ച വൈറ്റ് ഹൗസ് അറിയിച്ചിരുന്നു.

സെപതംബര്‍ 9, 10 തീയതികളില്‍ ഡല്‍ഹിയില്‍ വെച്ചാണ് ജി-20 ഉച്ചകോടി നടക്കുന്നത്.