Connect with us

International

യു എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിന്നും ജോ ബൈഡന്‍ പിന്‍മാറി

രാജ്യത്തിന്റേയും പാര്‍ട്ടിയുടേയും താല്‍പര്യം മുന്‍നിര്‍ത്തിയാണ് പിന്‍മാറ്റം എന്ന് ബൈഡന്‍

Published

|

Last Updated

വാഷിങ്ടണ്‍ |  യു എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിന്നും ജോ ബൈഡന്‍ പിന്‍മാറി. രാജ്യത്തിന്റേയും പാര്‍ട്ടിയുടേയും താല്‍പര്യം മുന്‍നിര്‍ത്തിയാണ് പിന്‍മാറ്റം എന്ന് ബൈഡന്‍ വ്യക്തമാക്കി. യു എസ് പ്രസിഡന്റ് സ്ഥാനാര്‍ഥിത്വത്തില്‍ നിന്നും ബൈഡന്‍ പിമാറിയേക്കുമെന്ന വാര്‍ത്തകള്‍ക്കിടെയാണ് പിന്‍മാറ്റം. ബൈഡന്റെ സാമൂഹിക മാധ്യമ പേജിലൂടെയാണ് പിന്‍മാറ്റം ബൈഡന്‍ അറിയിച്ചിരിക്കുന്നത്.രാജ്യത്തിന്റെ പ്രസിഡന്റെന്ന നിലയിലുള്ള ചുമതലകളില്‍ ബാക്കിയുള്ള സമയം ശ്രദ്ധിക്കാനാണ് പദ്ധതിയെന്നും ബൈഡന്‍ കുറിപ്പില്‍ പറയുന്നു.

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേയാണ് ബൈഡന്റെ പിന്മാറ്റം. റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയും മുന്‍ പ്രസിഡന്റുമായ ഡോണള്‍ഡ് ട്രംപിനോട് ആദ്യ പ്രസിഡന്‍ഷ്യല്‍ സംവാദത്തില്‍ പിന്നോട്ട് പോയതോടെ ബൈഡന്‍ പിന്മാറണമെന്ന ആവശ്യം ശക്തമായിരുന്നു. ട്രംപിനെതിരെ ആരാകും മത്സരിക്കുകയെന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്.