Connect with us

Thrikkakara by-election

ജോ ജോസഫ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

മന്ത്രി പി രാജീവ്, കേരള കോണ്‍ഗ്രസ് നേതാവ് ജോസ് കെ മാണി, എം സ്വരാജ് അടക്കമുള്ള നേതാക്കളുടെ സാന്നിധ്യത്തിലാണ് പത്രിക സമര്‍പ്പിച്ചത്.

Published

|

Last Updated

കൊച്ചി | തൃക്കാക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന എല്‍ ഡി എഫ് സ്ഥാനാര്‍ഥി ഡോ.ജോ ജോസഫ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. വരണാധികാരിയായ പഞ്ചായത്ത് അസി.ഡയറക്ടര്‍ക്കാണ് അദ്ദേഹം മൂന്ന് സെറ്റ് പത്രിക സമര്‍പ്പിച്ചത്. മന്ത്രി പി രാജീവ്, കേരള കോണ്‍ഗ്രസ് നേതാവ് ജോസ് കെ മാണി, എം സ്വരാജ് അടക്കമുള്ള നേതാക്കളുടെ സാന്നിധ്യത്തിലാണ് പത്രിക സമര്‍പ്പിച്ചത്.

പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കുമൊപ്പം റാലിയായാണ് ജോ ജോസഫ് പത്രിക സമര്‍പ്പിക്കാനെത്തിയത്. പ്രമുഖ ഹൃദയാരോഗ്യ വിദഗ്ധനാ പത്മശ്രീ ഡോ.ജോസ് ചാക്കോ പെരിയപ്പുറത്തില്‍ നിന്നാണ് കെട്ടിവെക്കാനുള്ള തുക കൈമാറിയത്.

Latest