Thrikkakara by-election
തൃക്കാക്കരയില്‍ ജോ ജോസഫ് ജയിക്കും: കെ വി തോമസ്
കോണ്‍ഗ്രസിലെ ആഭ്യന്തര പ്രശ്‌നം യു ഡി എഫിനെ ബാധിച്ചു
കൊച്ചി | തൃക്കാക്കരയില്‍ ഇടത് സ്ഥാനാര്‍ഥി ജോ ജോസഫ് കംഫര്‍ട്ടബിള്‍ ഭൂരിഭക്ഷത്തില്‍ ജയിക്കുമെന്ന് കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കപ്പെട്ട കെ വി തോമസ്. കോണ്‍ഗ്രസിലെ ആഭ്യന്തരവിഷയങ്ങള്‍ തിരഞ്ഞെടുപ്പിനെ സാരമായി ബാധിച്ചിട്ടുണ്ട്. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ സമീപനത്തില്‍ പല നേതാക്കളും അതൃപ്തിയിലായിരുന്നു. തിരഞ്ഞെടുപ്പ് ഫലം വരുന്നതോടെ കൂടുതല്‍ പേര്‍ കോണ്‍ഗ്രസ് വിട്ട് സി പി എമ്മിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.
ഉമാ തോമസ് തിരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടിയിരുന്നില്ല.
പോളിംഗ് കൂടിയാല്‍ കോണ്‍ഗ്രസിന് അനുകൂലമാണെന്നാണ് നേരത്തെ വിലയിരുത്തപ്പെട്ടിരുന്നത്. ഇന്ന് പോളിംഗിലെ കുറവും കൂടുതലും നോക്കി ആര് വിജയിക്കുമെന്ന പ്രവചനം അത്ര എളുപ്പമല്ല. എല്‍ ഡി എഫ് അതീവശ്രദ്ധയോടെയാണ് തിരഞ്ഞെടുപ്പു പ്രവര്‍ത്തനം നടത്തിയത്.
സ്ഥിരം രാഷ്ട്രീയക്കാര്‍ വരുന്നതിന് പകരം പ്രൊഫഷണല്‍ വരട്ടേ എന്നാണ് പലരും ജോ ജോസഫിന് വോട്ടു ചെയ്തശേഷം അഭിപ്രായപ്പെട്ടത്. അവര്‍ക്ക് പലര്‍ക്കും ഡോക്ടറെ അറിയാവുന്നവരാണ്. അത്തരത്തിലൊരു അനുകൂല തരംഗം ഡോ. ജോക്കുണ്ട്.
ട്വന്റി 20 യുടെ വോട്ടിന്റെ കാര്യത്തില്‍ അവര്‍ ആദ്യം എടുത്ത സമീപനമല്ല പിന്നീട് എടുത്തത്. ആദ്യം യു ഡി എഫിന് വോട്ട് ചെയ്യുമെന്നാണ് പറഞ്ഞത്. അങ്ങനെ ചെയ്യാവുന്നത് 3,000-5,000 വോട്ടാണ്. പക്ഷെ, പിന്നീട് അത് മാറി. ട്വന്റി 20 യുടെ വോട്ട് എല്‍ ഡി എഫിന് കിട്ടുമെന്നാണ് തന്റെ ധാരണ.
എന്‍ ഡി എ ജയിക്കില്ല. അത് വോട്ടര്‍മാര്‍ക്ക് അറിയാം. അതാണ് അവരുടെ നെഗറ്റീവ് പോയിന്റ്. താല്‍ക്കുന്ന സ്ഥാനാര്‍ഥിക്ക് ആരെങ്കിലും വോട്ട് ചെയ്യുമോയെന്നും തോമസ് ചോദിച്ചു.