Connect with us

International

ജോഹന്നാസ്ബര്‍ഗ് തീപ്പിടിത്തം; മരണപ്പെട്ടവരുടെ എണ്ണം 74 ആയി, 500ലേറെ പേര്‍ക്ക് പരുക്ക്

അഭയാര്‍ഥികള്‍ താമസിച്ചിരുന്ന അഞ്ചുനില കെട്ടിടത്തിലാണ് തീപ്പിടിത്തമുണ്ടായത്.

Published

|

Last Updated

ജോഹന്നാസ്ബര്‍ഗ് | ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബര്‍ഗില്‍ ബഹുനില കെട്ടിടത്തിന് തീപ്പിടിച്ചതിനെ തുടര്‍ന്ന് മരണപ്പെട്ടവരുടെ എണ്ണം 74 ആയി. 500ലേറെ പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് സംഭവം. അഭയാര്‍ഥികള്‍ താമസിച്ചിരുന്ന അഞ്ചുനില കെട്ടിടത്തിലാണ് തീപ്പിടിത്തമുണ്ടായത്. സംഭവസ്ഥലത്തെത്തിയ അഗ്നിശമന സേനയാണ് തീയണച്ചത്. തിരച്ചില്‍ തുടരുകയാണെന്ന് അധികൃതര്‍ അറിയിച്ചു. സ്ഥലം ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റാമോഫാസ സ്ഥലം സന്ദര്‍ശിച്ചു.

നിയമവിരുദ്ധമായി ആളുകള്‍ താമസിച്ച കെട്ടിടത്തിലാണ് അപകടമുണ്ടായതെന്നും തീപ്പിടിത്തമുണ്ടായപ്പോള്‍ ആളുകള്‍ അകത്ത് കുടുങ്ങിയിരിക്കാമെന്നും അധികൃതര്‍ വ്യക്തമാക്കി.

നഗരമധ്യത്തില്‍ ഉപയോഗശൂന്യമായ കെട്ടിടങ്ങള്‍ അനധികൃതമായി കൈവശം വെക്കുന്നത് വ്യാപകമാണ്. പലതും താമസക്കാരില്‍ നിന്ന് വാടക ഈടാക്കുന്ന ക്രിമിനല്‍ സംഘങ്ങളുടെ നിയന്ത്രണത്തിലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

 

Latest