Connect with us

National

ശശിതരൂരിനെ സ്വാഗതം ചെയ്ത് ജോണ്‍ബ്രിട്ടാസ് എം പി

ശശി തരൂര്‍ അഭിനന്ദിക്കേണ്ടത് ഇടതു പാര്‍ട്ടികളെയാണെന്നും ബ്രിട്ടാസ്

Published

|

Last Updated

ന്യൂഡല്‍ഹി | പാശ്ചാത്യ രാജ്യങ്ങളുടെ സമ്മര്‍ദ്ദത്തിന് ഇന്ത്യ വഴങ്ങരുത് എന്നത് ഇടതു പാര്‍ട്ടികളുടെ നിലപാടാണെന്നും ശശി തരൂര്‍ അഭിനന്ദിക്കേണ്ടത് ഇടതു പാര്‍ട്ടികളെയാണെന്നും സി പി എം സംസ്ഥാന സമിതി അംഗവും രാജ്യസഭാംഗവുമായ ജോണ്‍ ബ്രിട്ടാസ് എം പി.

റഷ്യ-യുക്രൈന്‍ നിലപാടില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തിയുള്ള ശശി തരൂരിന്റ പ്രസ്താവനക്കു പിന്നാലെയാണ് ജോണ്‍ ബ്രിട്ടാസിന്റെ പ്രതികരണം. പാശ്ചാത്യ സമ്മര്‍ദത്തിന് വഴങ്ങാതെ റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യാനുള്ള നരേന്ദ്ര മോദി സര്‍ക്കാരിന്റെ തീരുമാനം സ്വാഗതാര്‍ഹമാണ്. നിരവധി അന്താരാഷ്ട്ര നേതാക്കള്‍ പങ്കെടുക്കുന്ന റായ് സെയ്ന സംവാദത്തിലാണ് ശശി തരൂര്‍ പ്രധാനമന്ത്രിയുടെ നിലപാടിനെ പ്രശംസിച്ചത്. റഷ്യയോടും യുക്രൈനോടും ഒരുപോലെ സംസാരിക്കാനുള്ള ഇടം മോദി ഉണ്ടാക്കിയെന്ന് തരൂര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

തന്റെ അഭിപ്രായ രാഷ്ട്രീയമല്ലെന്നും ഇന്ത്യയുടെ നിലപാടിനെയാണ് പരാമര്‍ശിച്ചതെന്നുമാണ് ശശിതരൂരിന്റെ വിശദീകരണം. ശശി തരൂര്‍ കോണ്‍ഗ്രസിന്റെ വിലപിടിപ്പുള്ള നേതാവാണെന്നാണ് ജോണ്‍ബ്രിട്ടാസ് എം പി ഇതിനോടു പ്രതികരിച്ചത്. ശശിതരൂരിന്റെ പ്രസ്താവനയെ ബി ജെ പി നേതാക്കള്‍ പ്രശംസിച്ചപ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ അമര്‍ഷത്തിലാണ്.

 

Latest