resignation
ജോണി നെല്ലൂര്‍ കേരള കോണ്‍ഗ്രസ് വിട്ടു; ക്രൈസ്തവ കൂട്ടായ്മയിലുള്ള പാര്‍ട്ടി രൂപവത്കരിക്കും
റബറിന് കിലോക്ക് 300 രൂപ കിട്ടണമെന്നാണ് തങ്ങളുടെ ആവശ്യമെന്നും നെല്ലൂര്‍ പറഞ്ഞു.
എറണാകുളം | മുവാറ്റുപുഴ മുന്‍ എം എല്‍ എ ജോണി നെല്ലൂര്‍ കേരള കോണ്‍ഗ്രസ് (ജോസഫ് വിഭാഗം) വിട്ടു. യു ഡി എഫ് സെക്രട്ടറി സ്ഥാനവും രാജിവെച്ചു. ക്രൈസ്തവ കൂട്ടായ്മയിലുള്ള ദേശീയ- മതേതരത്വ പാര്‍ട്ടി രൂപവത്കരിക്കുമെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന്റ ഡെപ്യൂട്ടി ചെയര്‍മാന്‍ സ്ഥാനം അദ്ദേഹം രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്ന് അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവ് വി ഡി സതീശന് രാജിക്കത്ത് അയച്ചിട്ടുണ്ട്.
കര്‍ഷകരുടെ ക്ഷേമം മുന്‍നിര്‍ത്തിയാണ് പുതിയ പാര്‍ട്ടി പ്രവര്‍ത്തിക്കുയെന്ന് അദ്ദേഹം പറഞ്ഞു. ആരോടും പ്രത്യേക മമതയോ വിദ്വേഷമോ ഇല്ലാതെ എല്ലാ വിഭാഗത്തില്‍ നിന്നുള്ളവരും പാര്‍ട്ടിയുടെ ഭാഗമാകും. റബറിന് കിലോക്ക് 300 രൂപ കിട്ടണമെന്നാണ് തങ്ങളുടെ ആവശ്യമെന്നും നെല്ലൂര്‍ പറഞ്ഞു. പാര്‍ട്ടി പ്രഖ്യാപനം ദിവസങ്ങള്‍ക്കകം ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.