Connect with us

Kerala

നാഷണല്‍ പ്രോഗ്രസീവ് പാര്‍ട്ടിയുമായി ജോണി നെല്ലൂര്‍; വി വി   അഗസ്റ്റിന്‍ ചെയര്‍മാന്‍

തങ്ങള്‍ക്ക് ബിജെപിയടക്കം ഒരു പാര്‍ട്ടിയോടും അടുപ്പമില്ലെന്ന് ജോണി നെല്ലൂര്‍

Published

|

Last Updated

കോട്ടയം  | കേരളാ കോണ്‍ഗ്രസ് വിട്ട ജോണി നെല്ലൂര്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു. ജോണി നെല്ലൂര്‍ വര്‍ക്കിങ് ചെയര്‍മാനായുള്ള പാര്‍ട്ടിക്ക് നാഷണല്‍ പ്രോഗ്രസീവ് പാര്‍ട്ടിയെന്നാണ് പേരിട്ടിരിക്കുന്നത്. മുന്‍ ന്യൂനപക്ഷ കമ്മീഷന്‍ അംഗമായ വി വി അഗസ്റ്റിനാണ് പാര്‍ട്ടി ചെയര്‍മാന്‍.

മുന്‍ എംഎല്‍എ മാത്യു സ്റ്റീഫന്‍, കെ ഡി ലൂയിസ് എന്നിവരാണ് വൈസ് ചെയര്‍മാന്‍മാര്‍. തങ്ങള്‍ക്ക് ബിജെപിയടക്കം ഒരു പാര്‍ട്ടിയോടും അടുപ്പമില്ലെന്ന് ജോണി നെല്ലൂര്‍ പ്രതികരിച്ചു.ഒരു പാര്‍ട്ടിയുടെ കീഴിലും പ്രവര്‍ത്തിക്കില്ല. കര്‍ഷകര്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചുകൊണ്ട് മുന്നോട്ട് പോകുമെന്നും ജോണി നെല്ലൂര്‍ പറഞ്ഞു.

 

Latest