Connect with us

kanyya talk about congress joining

കോണ്‍ഗ്രസില്‍ ചേര്‍ന്നത് ഭരണഘടന സംരക്ഷിക്കാന്‍: കനയ്യ കുമാര്‍

'തന്റെ ജനനവും വളര്‍ച്ചയും സി പി ഐയിലാണ്; യോഗ്യതകളെല്ലാം സി പി ഐ തന്നതാണ്- സി പി ഐയോട് ഒരു വിരോധവുമില്ല'

Published

|

Last Updated

ന്യൂഡല്‍ഹി | ഭരണഘടന സംരക്ഷിക്കാനാണ് താന്‍ സി പി ഐവിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നതെന്ന് കനയ്യ കുമാര്‍. നിലവിലെ സാഹചര്യത്തില്‍ രാജ്യത്ത് പ്രതിപക്ഷ ഐക്യം വേണം. പ്രതിപക്ഷ ഐക്യനിരയുണ്ടാക്കാലും കോണ്‍ഗ്രസില്‍ ചേര്‍ന്നത്തിന്റെ ലക്ഷ്യമാണെന്ന് കനയ്യകുമാര്‍. ഒരു സ്വകാര്യ ചാനലിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പാര്‍ട്ടി വിട്ടെങ്കിലും സി പി ഐയോട് ഒരു വിരോധവുമില്ല. ആരെയും ആക്ഷേപിക്കാനില്ല. തന്റെ ജനനവും വളര്‍ച്ചയും സി പി ഐയില്‍ തന്നയായിരുന്നു. ഇപ്പോഴത്തെ യോഗ്യതകളെല്ലാം സി പി ഐ തന്നതാണെന്നും കനയ്യ പറഞ്ഞു.

ഗുജറാത്ത് എം എല്‍ എ ജിഗ്നേഷ് മേവാനിക്കൊപ്പമാണ് കനയ്യ ദിവസങ്ങള്‍ക്ക് മുമ്പ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. രാഹുല്‍ഗാന്ധിക്കൊപ്പം ഷഹീദ് പാര്‍ക്കിലെ ഭഗത് സിംഗ് പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയായിരുന്നു കോണ്‍ഗ്രസ് പ്രവേശനം.

 

 

Latest