Connect with us

Kerala

പോലീസ്-മോട്ടോര്‍ വാഹന വകുപ്പ് സംയുക്ത പരിശോധന ഇന്ന് മുതല്‍; നിയമലംഘനങ്ങള്‍ക്ക് കടുത്ത നടപടി

ബ്ലാക്ക് സ്പോട്ടുകള്‍ കേന്ദ്രീകരിച്ചാകും ആദ്യഘട്ട പരിശോധനയെന്നാണ് അറിയുന്നത്

Published

|

Last Updated

തിരുവനന്തപുരം |  സംസ്ഥാനത്ത് മോട്ടോര്‍ വാഹന വകുപ്പും പോലീസും ഇന്ന് മുതല്‍ സംയുക്ത പരിശോധന നടത്തും. സംസ്ഥാനത്ത് വാഹനാപകടങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് നടപടി. ബ്ലാക്ക് സ്പോട്ടുകള്‍ കേന്ദ്രീകരിച്ചാകും ആദ്യഘട്ട പരിശോധനയെന്നാണ് അറിയുന്നത്. അമിതവേഗം, മദ്യപിച്ച് വാഹനമോടിക്കല്‍, അമിതഭാരം കയറ്റല്‍, അശ്രദ്ധമായി വാഹനമോടിക്കല്‍ തുടങ്ങിയ നിയമലംഘനങ്ങള്‍ കണ്ടെത്തി കര്‍ശന നടപടി സ്വീകരിക്കും

റോഡ് സുരക്ഷാ അതോറിറ്റി യോഗങ്ങള്‍ എല്ലാ ജില്ലകളിലും നടത്തും.റോഡ് ഘടനയിലും ട്രാഫിക്കിലും വരുത്തേണ്ട മാറ്റങ്ങള്‍ക്ക് രൂപരേഖ തയ്യാറാക്കും. സ്പീഡ് റഡാറുകള്‍, ആല്‍ക്കോമീറ്ററുകള്‍ എന്നിവയുമായി എല്ലാ ഹൈവേ പോലീസ് വാഹനങ്ങളും 24 മണിക്കൂറും പ്രവര്‍ത്തിക്കും.എല്ലാ സംസ്ഥാന പാതകളിലും ചെറുറോഡുകളിലും ക്യാമറകള്‍ സ്ഥാപിക്കും.

 

Latest