Kerala
പാലക്കാട് സ്കൂൾ വിദ്യാർഥിനികളുടെ മരണം; പനയംപാടത്ത് സംയുക്ത പരിശോധന പൂര്‍ത്തിയായി
റോഡ് നവീകരണം ഉടനെന്ന് ഗതാഗത മന്ത്രി
പാലക്കാട് | ലോറി മറിഞ്ഞ് നാല് വിദ്യാര്‍ഥികളുടെ മരണത്തിനിടയാക്കിയ കല്ലടിക്കോട് പനയംപാടത്ത് സംയുക്ത പരിശോധന പൂര്‍ത്തിയായി. ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാര്‍ അപകടം നടന്ന പനയംപാടം വളവിലൂടെ ഔദ്യോഗിക വാഹനം ഓടിച്ചായിരുന്നു പരിശോധന നടത്തിയത്. റോഡ് നവീകരണം ആവശ്യമുണ്ടെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
മോട്ടോര്‍ വാഹന വകുപ്പ്, പോലീസ് എന്നിവരും പരിശോധനയില്‍ പങ്കെടുത്തു. രാവിലെ 11ന് ആരംഭിച്ച പരിശോധന ഉച്ചക്ക് മൂന്ന് മണി വരെ നീണ്ടു. റോഡ് സേഫ്റ്റി അതോറിറ്റി നവീകരണത്തിന് പണം മുടക്കും. ശാശ്വത പരിഹാരം ഉടനെന്നും മന്ത്രി പറഞ്ഞു.
അപകടങ്ങളില്‍ നിരവധി ജീവന്‍ പൊലിഞ്ഞ മേഖലയാണ് പനയാംപടത്ത് വളവ്. വിദ്യാര്‍ഥികള്‍ക്ക് മുകളില്‍ ലോറി മറിഞ്ഞുണ്ടായ അപകടത്തിന് പിന്നാലെ റോഡിന്റെ അശാസ്ത്രീയ നിര്‍മാണത്തിനെതിരെ വന്‍ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തിയിരുന്നു.