Connect with us

Kuwait

സംയുക്ത സഊദി-കുവൈത്ത് ബിസിനസ് കൗണ്‍സില്‍; നടപടിക്രമങ്ങള്‍ക്ക് തുടക്കം

ഫെഡറേഷന്‍ ഓഫ് സഊദി ചേമ്പേഴ്സ് ചെയര്‍മാന്‍ ഹസന്‍ അല്‍ ഹുവൈസിയും, സഊദിയിലെ കുവൈത്ത് അംബാസഡര്‍ ഷെയ്ഖ് സബാഹ് നാസര്‍ സബാഹ് അല്‍ അഹമ്മദ് അല്‍ സബാഹും കൂടിക്കാഴ്ച നടത്തി.

Published

|

Last Updated

റിയാദ് | സഊദി അറേബ്യയും-കുവൈത്തും തമ്മിലുള്ള സാമ്പത്തിക സഹകരണം ശക്തമാക്കുന്നതിന്റെ ഭാഗമായി സംയുക്ത ബിസിനസ് കൗണ്‍സില്‍ രൂപവത്കരിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചതായി വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു

ഫെഡറേഷന്‍ ഓഫ് സഊദി ചേമ്പേഴ്സ് ചെയര്‍മാന്‍ ഹസന്‍ അല്‍ ഹുവൈസിയും, സഊദിയിലെ കുവൈത്ത് അംബാസഡര്‍ ഷെയ്ഖ് സബാഹ് നാസര്‍ സബാഹ് അല്‍ അഹമ്മദ് അല്‍ സബാഹും തലസ്ഥാനമായ റിയാദില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം അറിയിച്ചത്.

സഊദി-കുവൈത്ത് അതിര്‍ത്തി പങ്കിടുന്ന ഹഫ്ര്‍ അല്‍-ബാത്തിനില്‍ നടക്കുന്ന ഇന്‍വെസ്റ്റ്മെന്റ് ഫോറം 2025-ല്‍ കുവൈത്തില്‍ നിന്നുള്ള നിക്ഷേപകര്‍ക്ക് പങ്കെടുക്കാന്‍ സൗകര്യമൊരുക്കുന്നതിനുള്ള കാര്യങ്ങളും ഇരു രാജ്യങ്ങളിലെയും നിക്ഷേപാന്തരീക്ഷവും അവസരങ്ങളും ഇരുനേതാക്കളും ചര്‍ച്ച ചെയ്തു.