Connect with us

joju george case

മാസ്‌ക് ധരിക്കാത്തതിന് ജോജുവിന് 500 രൂപ പിഴ

ഉപരോധത്തിനെതിരെ പ്രതിഷേധമുയര്‍ത്തിയ ജോജു കൊവിഡ് മാനദണ്ഡം ലംഘിച്ചെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പരാതിപ്പെട്ടിരുന്നു

Published

|

Last Updated

കൊച്ചി | കോണ്‍ഗ്രസ് എറണാകുളം ഡി സി സി നടത്തിയ ഇന്ധന വില വര്‍ധനക്ക് എതിരെയുള്ള ഉപരോധത്തിനിടയിലേക്ക് പ്രതിഷേധവുമായി എത്തിയ നടന്‍ ജോജു ജോര്‍ജിന് മാസ്‌ക് ധരിക്കാത്തതിന് പിഴയിട്ട് പോലീസ്. മാസ്‌ക് ധരിക്കാതെ പൊതു നിരത്തില്‍ ഇറങ്ങിയതിന് 500 രൂപയാണ് പോലീസ് പിഴയിട്ടത്. നേരത്തെ, ജോജുവിനെതിരെ കോണ്‍ഗ്രസ് നല്‍കിയ മറ്റ് പരാതികള്‍ തെളിവില്ലെന്ന് കാണിച്ച് പോലീസ് കേസെടുക്കാതെ തള്ളിയിരുന്നു.

ഉപരോധത്തിനെതിരെ പ്രതിഷേധമുയര്‍ത്തിയ ജോജു കൊവിഡ് മാനദണ്ഡം ലംഘിച്ചെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പരാതിപ്പെട്ടിരുന്നു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി പി വൈ ഷാജഹാന്‍ നല്‍കിയ പരാതിയിലാണ് ഇപ്പോള്‍ നടപടി ഉണ്ടായിരിക്കുന്നത്. തെളിവുകള്‍ പരിശോധിച്ചതിന്റെ പശ്ചാത്തലത്തില്‍ ജോജു കൊവിഡ് മാനദണ്ഡം ലംഘിച്ചെന്ന് പോലീസ് കണ്ടെത്തുകയായിരുന്നു. തുടര്‍ന്നാണ് 500 രൂപ പിഴയിട്ടത്.