Kerala
ജോജു ജോര്‍ജിന്റെ കാര്‍ തകര്‍ത്ത കേസ്; രണ്ടാം പ്രതിക്കും ഉപാധികളോടെ ജാമ്യം
നേരത്തെ ടോണി ചമ്മിണി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കേസില്‍ ജാമ്യം ലഭിച്ചിരുന്നു
കൊച്ചി | ഇന്ധന വില വര്‍ധനക്കെതിരെ കോണ്‍ഗ്രസ് സംഘടിപ്പിച്ച സമരത്തിനിടെ നടന്‍ ജോജു ജോര്‍ജിന്റെ കാര്‍ തകര്‍ത്ത കേസില്‍ രണ്ടാം പ്രതി ജോസഫിനും കോടതി ജാമ്യം അനുവദിച്ചു. 37,500 രൂപ ബോണ്ട് ആയി കോടതിയില്‍ കെട്ടി വെക്കണം. 50,000 രൂപയുടെ രണ്ട് ആള്‍ജാമ്യം എന്നീ വ്യവസ്ഥകളിലാണ് കോടതി പ്രതിക്ക് ജാമ്യം അനുവദിച്ചത്. ഇതോടെ കേസില്‍ അറസ്റ്റിലായ മുഴുവന്‍ പ്രതികള്‍ക്കും ജാമ്യം ലഭിച്ചു. നേരത്തെ ടോണി ചമ്മിണി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കേസില്‍ ജാമ്യം ലഭിച്ചിരുന്നു.
ഇന്ധനവില വര്‍ദ്ധനവിനെതിരായ കോണ്‍ഗ്രസിന്റെ ദേശീയപാത ഉപരോധ സമരത്തിനിടെ ആയിരുന്നു കേസിനാസ്പദമായ സംഭവം. ഉപരോധ സമരത്തിനെതിരെ ജോജു ജോര്‍ജ്ജ് പ്രതിഷേധിച്ചതോടെയാണ്് ജോര്‍ജിന്റെ വാഹനം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞത്. വാഹനത്തിന്റെ ഗ്ലാസ് തകര്‍ക്കുകയും ചെയ്തിരുന്നു. ഇതാണ് കേസിന് ആധാരം.