Kerala
ജോജു ജോര്‍ജ് നിയമം പാലിക്കാതെ രണ്ട് കാറുകള്‍ ഉപയോഗിക്കുന്നതായി പരാതി

കൊച്ചി | നടന്‍ ജോജു ജോര്‍ജ് നിയമം പാലിക്കാതെ രണ്ട് കാറുകള്‍ ഉപയോഗിക്കുന്നതായി പരാതി. മോട്ടോര്‍ വാഹന വകുപ്പിനാണ് പരാതി ലഭിച്ചത്. കളമശ്ശേരി സ്വദേശി മനാഫ് പുതുവായില്‍ ആണ് എറണാകുളം ആര്‍ ടി ഒക്ക് പരാതി നല്‍കിയത്.
സുരക്ഷാ നമ്പര്‍ പ്ലേറ്റ് അഴിച്ചുമാറ്റി ഫാന്‍സി നമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ചെന്നും പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഒരു കാര്‍ ഹരിയാന രജിസ്‌ട്രേഷനില്‍ ഉള്ളതാണെന്നും പരാതിയിലുണ്ട്. മോട്ടോര്‍ വാഹന വകുപ്പ് അന്വേഷണം ആരംഭിച്ചു.
---- facebook comment plugin here -----