Kerala
കൂടത്തായ് കൂട്ടക്കൊലപാതകക്കേസ്: ജോളി ജോസഫിന്റെ ജാമ്യാപേക്ഷ കോടതി തള്ളി
അന്വേഷണത്തെ സ്വാധീനിക്കാന്‍ സാധ്യതയുള്ളതിനാല്‍ ജാമ്യം അനുവദിക്കാന്‍ പറ്റില്ലെന്ന് കോടതി പറഞ്ഞു.
കോഴിക്കോട്| കൂടത്തായ് കൂട്ടക്കൊലപാതക കേസുകളിലെ ഒന്നാം പ്രതി ജോളി ജോസഫിന്റെ ജാമ്യാപേക്ഷ കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളി. അന്വേഷണത്തെ സ്വാധീനിക്കാന്‍ സാധ്യതയുള്ളതിനാല്‍ ജാമ്യം അനുവദിക്കാന്‍ പറ്റില്ലെന്ന് കോടതി പറഞ്ഞു.
മാത്യു മഞ്ചാടിയില്‍, ആല്‍ഫൈന്‍, ടോം തോമസ് എന്നിവരുടെ കൊലപാതക കേസുകളിലെ ജാമ്യാപേക്ഷയിലാണ് കോഴിക്കോട് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധി ഇന്ന് പറഞ്ഞത്. മൃതദേഹാവശിഷ്ടങ്ങള്‍ നാഷണല്‍ ഫോറന്‍സിക് ലാബില്‍ ശാസ്ത്രീയ പരിശോധന നടത്തണമെന്ന അപേക്ഷയിലും കോടതി ഇന്ന് വിധി പറഞ്ഞു. മൃതദേഹാവശിഷ്ടങ്ങള്‍ ഹൈദരാബാദിലെ നാഷണല്‍ ലാബില്‍ പരിശോധിക്കാനുള്ള പ്രോസിക്യൂഷന്റെ അപേക്ഷ കോടതി അനുവദിച്ചു.
---- facebook comment plugin here -----