Connect with us

Kozhikode

സ്വകാര്യത ഹനിക്കുന്നുവെന്ന് ജോളി; കോടതിയില്‍ മാധ്യമങ്ങള്‍ക്ക് നിയന്ത്രണം

കോടതിയിൽ കേസ് നടക്കുമ്പോൾ മാധ്യമങ്ങൾ പ്രവേശിക്കരുതെന്നാണ് കോടതിയുടെ ഉത്തരവ്

Published

|

Last Updated

കോഴിക്കോട് | കൂടത്തായി കൂട്ടക്കൊല കേസിൻ്റെ വിചാരണ നടക്കുന്ന മാറാട് സ്പെഷ്യൽ കോടതി പരിസരത്ത് മാധ്യമങ്ങൾക്ക് നിയന്ത്രണം. തന്റെ സ്വകാര്യതയെ മാധ്യമങ്ങൾ ഹനിക്കുന്നുവെന്ന ഒന്നാം പ്രതി ജോളിയുടെ പരാതിയെ തുടർന്നാണ് കോടതിയുടെ ഇടപെടൽ.

കോടതിയിൽ കേസ് നടക്കുമ്പോൾ മാധ്യമങ്ങൾ പ്രവേശിക്കരുതെന്നാണ് കോടതിയുടെ ഉത്തരവ്.

കുറ്റവിമുക്തയാക്കണമെന്ന് ആവശ്യപ്പെട്ട് ജോളി സമര്‍പ്പിച്ച ഹരജി ഹൈക്കോടതി തള്ളിയിരുന്നു. ആദ്യഭര്‍ത്താവ് റോയ് തോമസിനെ കൊലപ്പെടുത്തിയെന്ന കേസില്‍ കുറ്റവിമുക്തയാക്കണമെന്ന് ആവശ്യപ്പെട്ട് ജോളി സമര്‍പ്പിച്ച ഹരജിയാണ് കോടതി തളളിയത്. നേരത്തെ കോഴിക്കോട് സ്പെഷ്യല്‍ അഡീഷണല്‍ സെഷന്‍സ് കോടതി ജോളിയുടെ അപേക്ഷ തള്ളിയിരുന്നു. ഹരജി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹരജിയാണ് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് അധ്യക്ഷനായ ബെഞ്ച് ഇന്ന് തള്ളിയത്.

Latest