Education
ജോര്‍ദാന്‍ ഹോളി ഖുര്‍ആന്‍ മത്സരം: ഫാത്തിമ റൈഹാന ഇന്ത്യയെ പ്രതിനിധീകരിക്കും
മഅദിന്‍ ക്യൂ ലാന്‍ഡ് വിദ്യാര്‍ഥിനിയാണ്

മലപ്പുറം | ജോര്‍ദാനിലെ ഹാഷെമൈറ്റ് രാജ്യത്തെ ഭരണാധികാരി അബ്ദുല്ല രണ്ടാമന്‍ രാജാവിന്റെ നേതൃത്വ ത്തില്‍ നടക്കുന്ന പെണ്‍കുട്ടികളുടെ അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ അവാര്‍ഡ് മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് മഅദിന്‍ ക്യൂ ലാന്‍ഡ് വിദ്യാര്‍ഥിനി ഫാത്തിമ റൈഹാന കുന്ദമംഗലം പങ്കെടുക്കും.
ജോര്‍ദാന്‍ മതകാര്യവകുപ്പിന് കീഴില്‍ 1993ല്‍ ആരംഭിച്ച ഈ മത്സരം ലോകത്തെ ഏറ്റവും പഴക്കമുള്ള അന്താ രാഷ്ട്ര ഖുര്‍ആന്‍ മത്സരങ്ങളി ലൊന്നാണ്. 25 ലക്ഷം ഇന്ത്യന്‍ രൂപയുടെ അവാര്‍ഡുകളാണ് ജേതാക്കള്‍ക്ക് ലഭിക്കുക. 48 രാഷ്ട്രങ്ങളില്‍ നിന്നുള്ള ഖുര്‍ആന്‍ ഹാഫിളത്തുകളാണ് മത്സരത്തില്‍ മാറ്റുരക്കുക. സഊദി അറേബ്യ, അമേരിക്ക, ഇറാഖ്, സുഡാന്‍, ഇന്‍ഡോനേഷ്യ, കിര്‍ഗിസ്താന്‍, ഉസ്ബകിസ്താന്‍, തുര്‍ക്കിയ, തുണീഷ്യ, റഷ്യ, ബോസ്നിയ, കെനിയ തുടങ്ങി 48 രാജ്യങ്ങളില്‍ നിന്നായി മത്സരാര്‍ഥികള്‍ പങ്കെടുക്കുന്നുണ്ട്.
പതിനൊന്നാം വയസ്സില്‍ ഖുര്‍ആന്‍ മനപാഠമാക്കിയ ഫാത്തിമ റൈഹാനക്ക് സുന്നി വിദ്യാഭ്യാസ ബോര്‍ഡിന്റെ ഈ വര്‍ഷത്തെ പ്രത്യേക അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ക്യു ലാന്‍ഡ് ഡയറക്ടര്‍ സൈനുദ്ദീന്‍ നിസാമിയുടെയും മഅദിന്‍ ക്യൂ ലാന്‍ഡ് പി ആര്‍ ഒയും അധ്യാപികയുമായ വി പി ഹാജറയുടെയും മകളാണ്.