Connect with us

rajyasabha by election

രാജ്യസഭയിലേക്ക് ജോസ് കെ മാണി തന്നെ

ജോസ് കെ മാണിക്ക് 96 വോട്ടുകള്‍ ലഭിച്ചു.

Published

|

Last Updated

തിരുവനന്തപുരം | രാജ്യസഭാ ഉപതിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിന്റെ ജോസ് കെ മാണി വിജയിച്ചു. കേരള കോണ്‍ഗ്രസ് (എം) നേതാവായ ജോസ് കെ മാണിക്ക് 96 വോട്ടുകള്‍ ലഭിച്ചു. യു ഡി എഫ് സ്ഥാനാര്‍ഥി ശൂരനാട് രാജശേഖരന് 40 വോട്ടാണ് ലഭിച്ചത്.

അതേസമയം, ഒരു എല്‍ ഡി എഫ് വോട്ട് അസാധുവായിട്ടുണ്ട്. യു ഡി എഫ് വിട്ടതിനെ തുടര്‍ന്ന് ജോസ് കെ മാണി രാജിവെച്ച ഒഴിവിലേക്കായിരുന്നു തിരഞ്ഞെടുപ്പ്.

Latest